ചലച്ചിത്രതാരം ചിത്ര അന്തരിച്ചു

August 21, 2021

നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചലച്ചിത്ര താരം ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ചെന്നൈയിലെ സാലിഗ്രാമില്‍ നടക്കും.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട് താരം. ആട്ടക്കലാശം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. മോഹന്‍ലാല്‍ ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. പിന്നീട് നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളില്‍ ചിത്ര അഭിനയിച്ചിട്ടുണ്ട്.

അമരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തിയ ചിത്രയേയും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. ആറാം തമ്പുരാന്‍, മിസ്റ്റര്‍ ബട്ടലര്‍, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍, കളിക്കളം, പഞ്ചാഗ്നി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളതും. 2001-ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ചിത്ര അവസാനമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് തമിഴ് സീരിയില്‍ രംഗത്തായിരുന്നു താരത്തിന്റെ സാന്നിധ്യം.

Story highlights: Actress Chithra passed away