താരസമ്പന്നമായി ആന്റണി വര്‍ഗ്ഗീസിന്റെ വിവാഹ സത്കാരം: വിഡിയോ
ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ താരമാണ് ആന്റണി വര്‍ഗീസ്. ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ഒറ്റ കഥാപാത്രം മതി ആന്റണി വര്‍ഗീസ് എന്ന നടനെ പ്രേക്ഷകര്‍ക്ക് നെഞ്ചിലേറ്റാന്‍. പിന്നീട് ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെയും താരം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടി.
ആന്റണി വര്‍ഗ്ഗീസ് വിവാഹ വിശേഷങ്ങളും സൈബര്‍ ഇടങ്ങളില്‍ നിറയുന്നുണ്ട്. അങ്കമാലി സ്വദേശിയായ അനീഷ പൗലോസ് ആണ് വധു. ഓഗസ്റ്റ് 8 ന് അങ്കമാലിയില്‍ വെച്ചായിരുന്നു വിവാഹം. വിവാഹ സ്തകാരത്തില്‍ നിരവധി താരങ്ങളും അണിചേര്‍ന്നു. ടൊവിനോ തോമസ്, ജയസൂര്യ, ജോജു ജോര്‍ജ്, വിജയ് ബാബു, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരങ്ങള്‍ ആശംസകള്‍ നേരാനെത്തി.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വഹിച്ച അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. ജല്ലിക്കെട്ട്, സ്വാതന്ത്യം അര്‍ധരാത്രിയില്‍ തുടങ്ങിയ ചിത്രങ്ങളും കൈയടി നേടി. അജഗജാന്തരം, ജാന്‍ മേരി, ആപ്പറമ്പിലെ വേല്‍ഡ് കപ്പ് തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Story highlights: Antony Varghese Pepe Marriage Reception Video