“കോലി ലോകകപ്പുമായി എത്തും..”; വിരാട് കോലിക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് നടൻ ആൻറണി വർഗീസ് പങ്കുവെച്ച കുറിപ്പ് വൈറലാവുന്നു

November 5, 2022

ഇന്നാണ് ക്രിക്കറ്റ് താരം വിരാട് കോലിയുടെ ജന്മദിനം. മുപ്പത്തിനാലാം പിറന്നാളാണ് കോലി ആഘോഷിക്കുന്നത്. നിരവധി ആളുകളാണ് താരത്തിന് പിറന്നാൾ ആശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ കോലിക്ക് പിറന്നാൾ ആശംസിച്ചു കൊണ്ട് നടൻ ആൻറണി വർഗീസ് പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.

ആൻറണി വർഗീസിന്റെ കുറിപ്പ്

HAPPY BIRTHDAY #King_Kohli
വർഷം 2008 ആണെന്ന് തോന്നുന്നു ഇന്ത്യ ഓസട്രേലിയയിൽ എന്തോ കളി ജയിച്ചു വന്നപ്പോൾ എന്തോ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു സ്വീകരണം കൊടുത്ത് കൂടെ ആ വർഷം under19 വേൾഡ് കപ്പ് ജേതാക്കളും ഉണ്ടായിരുന്നു… അന്നാണെന്ന് തോന്നുന്നു കോലി എന്ന ക്രിക്കറ്ററെ ആദ്യമായി കാണുന്നത്…പിന്നീട് പതുക്കെ പതുക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിര സാന്നിധ്യം ആയപ്പോഴും ശ്രദ്ധിച്ചു തുടങ്ങിയത് ഒരു കളിയിൽ കോഹ്‌ലി 183 റൺസ് അടിച്ചപ്പോൾ ആണ്. പണ്ട് ഗാംഗുലിയും ധോണിയും 183 റൺസ് എടുത്ത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്നു അതുപോലെ കോലിയും ഇന്ത്യൻ നായകൻ ആകണമെന്ന് അന്നേ ആഗ്രഹിച്ചു. അതും സംഭവിച്ചു… പണ്ട് സച്ചിനും ധോണിയും ഒക്കെ ബാറ്റ് ചെയ്യാൻ ഉള്ളപ്പോൾ എനിക്ക് തോന്നാറുണ്ട് ഇന്ത്യയെ ഇവർ ജയിപ്പിക്കുമെന്ന് അതുപോലെ തന്നെയായിരുന്നു കോലിയും. ഈ വേൾഡ് കപ്പ് തുടങ്ങുന്നതിനു മുൻപ് ഏറ്റവും കൂടുതൽ കേട്ടത് കോലി തിരികെ ഫോമിൽ എത്തുമോ എന്നുള്ള ചോദ്യങ്ങൾ ആയിരിക്കും. അതിനെല്ലാം ഉള്ള ഉത്തരം ആയിരുന്നു പാകിസ്ഥാന് എതിരെയുള്ള കോലിയുടെ ബാറ്റിങ്ങും ഇന്ത്യൻ വിജയവും… അന്ന് കളി കണ്ടുകൊണ്ടിരുന്നപ്പോൾ ടെൻഷൻ അടിച്ചു അറ്റാക്ക് വരുമെന്ന ഞാൻ കരുതിയത്. അപ്പോൾ പറഞ്ഞു വരുന്നത് ഇന്ത്യ ആ വേൾഡ് കപ്പ് ആയി ഇത്തവണയും വരും കൂടെ കോലിയും.. അപ്പോൾ കിംഗ് കോലിക്ക് Happy Birthday.. സിനിമ തുടങ്ങുന്നതിന് മുൻപ് പറയുന്ന പോലെ ഈ എഴുതിയത് തികച്ചും എൻ്റെ ഉള്ളിൽ നിന്നുള്ളത് മാത്രമാണ് അതിൽ വർഷവും കണക്കും ഒക്കെ ചിലപ്പോൾ തെറ്റിയേക്കം.

Read More: ഒരക്ഷരം മിണ്ടില്ല; പക്ഷേ ടിക് ടോക്കിൽ ഒരു പോസ്റ്റിന് ഈ ചെറുപ്പക്കാരൻ നേടുന്നത് ആറുകോടി രൂപ!

Story Highlights: Antony varghese birthday wish for virat kohli