‘കളവാണികൾ പാടി..’- മനോഹരനൃത്തവുമായി അനു സിതാര

August 20, 2021

നൃത്തവേദിയിൽ നിന്നും അഭിനയലോകത്തേക്ക് എത്തിയ നടിയാണ് അനു സിതാര.സമൂഹമാധ്യമങ്ങളിൽ സജീവമായ അനു സിതാര ഒട്ടേറെ നൃത്തവിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സെലിബ്രിറ്റി കൊറിയോഗ്രാഫർ ബിജു ധ്വനിതരംഗിനൊപ്പം ചുവടുവയ്ക്കുകയാണ് അനു സിതാര. കേരളത്തിന്റെ മനോഹാരിതയെക്കുറിച്ച് വർണ്ണിക്കുന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നത്.

അതേസമയം, ഒട്ടേറെ ചിത്രങ്ങളുമായി തിരക്കിലാണ് നടി. വാതിൽ എന്ന സിനിമയിലാണ് അനു സിതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് പൂർത്തിയായത്.

Read More: ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഗായകർക്കൊപ്പം പാടി ദിലീപ്- ശ്രദ്ധേയമായി ‘നാരങ്ങാമുട്ടായി’ ഗാനം

ഇന്ദ്രജിത്ത് സുകുമാരനും അനു സിതാരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അനുരാധ ക്രൈം നമ്പര്‍-59/2019 എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.

Storyhighlights- anu sithara dancing with biju dhwanitharamg