ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഗായകർക്കൊപ്പം പാടി ദിലീപ്- ശ്രദ്ധേയമായി ‘നാരങ്ങാമുട്ടായി’ ഗാനം

August 19, 2021

നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയാണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിൽ ഒരു വയോധികന്റെ വേഷത്തിലാണ് നടൻ എത്തുന്നത്. കേശുവായി ദിലീപ് എത്തുമ്പോൾ നായികയായി എത്തുന്നത് ഉർവശിയാണ്. ചിത്രത്തിൽ ദിലീപ് ആലപിച്ച ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തി. നാരങ്ങാമുട്ടായി എന്നുതുടങ്ങുന്ന ഗാനം ദിലീപും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഗായകരായ ബെവൻ, വൈഗാലക്ഷ്മി, നിമ, വൈഷ്ണവി എന്നിവരും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

 അതേസമയം, ചിത്രത്തിലെ കുടവയറും കഷണ്ടിയുമൊക്കെയായി ശരിക്കും അറുപതിന് മേൽ പ്രായം തോന്നും ദിലീപിനെ കണ്ടാൽ. മുൻപ് തന്നെ ഈ ലുക്കിനായി മൊട്ടയടിച്ച രീതിയിൽ ദിലീപ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Read More: വസന്തമല്ലികയും ചന്ദ്രേട്ടന്റെ സുഷുവും കണ്ടുമുട്ടിയപ്പോൾ- രസികൻ ചിത്രവുമായി നമിത പ്രമോദ്

സജീവ് പാഴൂർ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉർവശിയാണ് ദിലീപിന്റെ നായികയായി ‘കേശു ഈ വീടിന്റെ നാഥനി’ൽ എത്തുന്നത്. കേശുവായി ദിലീപ് എത്തുമ്പോൾ സഹോദരി വേഷത്തിൽ പൊന്നമ്മ ബാബു ഉണ്ട്. ‘മൈ സാന്റാ’ ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. പ്രൊഫസർ ഡിങ്കനും തിയേറ്ററുകളിലേക്ക് എത്താനുണ്ട്.

Story highlights- narangamuttayi song dileep and top singers