‘ഒന്നാനാം ഊഞ്ഞാൽ, ഒരു പൂവിൻ ഊഞ്ഞാൽ’- ഓർമ്മകളിലെ ഓണം പങ്കുവെച്ച് ദിവ്യ ഉണ്ണി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദിവ്യ ഉണ്ണി ഇപ്പോഴിതാ ഓണം ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. ചെറുപ്പകാലത്തെ ഒരു ഓണച്ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി ഓർമ്മകൾ പങ്കുവയ്ക്കുന്നത്.
‘ഒന്നാനാം ഊഞ്ഞാൽ, ഒരു പൂവിൻ ഊഞ്ഞാൽ..’ എന്ന വരികൾക്ക് ഒപ്പം ചെറുപ്പത്തിൽ ഊഞ്ഞാലാടുന്ന ചിത്രമാണ് ദിവ്യ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, മക്കളുടെ വിശേഷങ്ങളെല്ലാം ദിവ്യ ഉണ്ണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ വർഷം ജനുവരി 14നായിരുന്നു ദിവ്യ ഉണ്ണിക്ക് മൂന്നാമത്തെ കുഞ്ഞു പിറന്നത്. മകളുടെ വിശേഷങ്ങൾ ദിവ്യ സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.
Read More: ‘ഞങ്ങളെല്ലാവരും നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’; ശ്രീജേഷിന് അഭിനന്ദനവുമായി മോഹന്‍ലാല്‍
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights- divya unni’s onam memories