‘ഞങ്ങളെല്ലാവരും നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’; ശ്രീജേഷിന് അഭിനന്ദനവുമായി മോഹന്‍ലാല്‍

August 12, 2021
Mohanlal congratulate to PR Sreejesh

ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടി രാജ്യത്തിന് അഭിമാനമായ പി ആര്‍ ശ്രീജേഷിനെ അഭിന്ദിച്ച് മോഹന്‍ലാലും. ഇന്ത്യന്‍ ഹോക്കി ടീമംഗമായ പി ആര്‍ ശ്രീജേഷിനെ നേരിട്ട് ഫോണില്‍ വിളിച്ചാണ് മോഹന്‍ലാല്‍ അഭിനന്ദനമറിയിച്ചത്. ഷൂട്ടിങ്ങ് തിരക്കുമായി ഹൈദരമാബിലാണെന്നും താരം പറഞ്ഞു. ‘ഞങ്ങളെല്ലാവരും നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’ എന്നാണ് മോഹന്‍ലാല്‍ ഫോണില്‍ ശ്രീജേഷിനോട് പറഞ്ഞത്. മമ്മൂട്ടിയും പി ആര്‍ ശ്രീജേഷിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

വെങ്കലമെഡല്‍ നേട്ടവുമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം രാജ്യത്തിന്റെ യശ്ശസുയര്‍ത്തിയത്. ടീമിന്റെ ഗോള്‍കീപ്പര്‍ ആണ് പി ആര്‍ ശ്രീജേഷ്. സൂപ്പര്‍ സേവുകള്‍ നടത്തി ഇന്ത്യയെ വിജയപ്പിക്കാന്‍ ശ്രീജേഷ് വഹിച്ച പങ്ക് ചെറുതല്ല. തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിയാണ് പി ആര്‍ ശ്രീജേഷ്.

Read more: റാസ്പുടിൻ ചുവടുകളുമായി കുഞ്ഞു ബൈക്കിൽ മീനൂട്ടിയെ കാണാനെത്തിയ ആരാധിക; ഒപ്പം ഒരു സ്നേഹം നിറഞ്ഞ ആലിംഗനവും- വിഡിയോ

നാല്‍പത്തിയൊന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ചരിത്രത്തില്‍ വീണ്ടും മെഡല്‍ നേട്ടം കുറിക്കപ്പെട്ടത്. വെങ്കലത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജര്‍മനിയെ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഘം വിജയകിരീടം ചൂടിയത്. പി ആര്‍ ശ്രീജേഷിന്റെ കോള്‍കീപ്പിങ് മികവ് എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ പല സൂപ്പര്‍ സേവുകളും ഇന്ത്യയ്ക്ക് തുണയായി.

2006- മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമാണ് പി ആര്‍ ശ്രീജേഷ്. ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ കേരളീയന്‍ കൂടിയാണ് താരം. 1972-ല്‍ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയപ്പോള്‍ മാനുവല്‍ ഫെഡ്രിക്ക് എന്ന കേരളീയനും ആ നേട്ടത്തില്‍ പങ്കാളിയായിരുന്നു.

Story highlights: Mohanlal congratulate to PR Sreejesh