വിവാഹശേഷം ആദ്യമായി യുവയും മൃദുലയും പ്രേക്ഷകര്‍ക്കായി ഒരുക്കിയ നൃത്ത വിസ്മയം

August 5, 2021
Full video of dance performance by Yuva Krishna and Mridula Vijay

“തങ്കത്തിങ്കള്‍ക്കിളിയായ് കുറുകാം
താരത്തൂവല്‍ മെനയാം നനയാം
നീരാടിയാടും നിറസന്ധ്യയില്‍….” മലയാളികള്‍ എക്കാലത്തും ഏറെ ഇഷ്ടത്തോടെ ഹൃദയത്തിലേറ്റുന്ന പാട്ടാണ് ഇത്. മനോഹരമായ ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന മൃദുല വിജയ്-യുടേയും യുവ കൃഷ്ണയുടേയും വിഡിയോ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നൃത്ത വിസ്മയത്തിന്റെ വിഡിയോയുടെ പൂര്‍ണരൂപവും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ലോക മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കില്‍ എത്തിയപ്പോഴാണ് മൃദുലയും യുവയും ചേര്‍ന്ന് പ്രണയാര്‍ദ്രമായി ചുവടുവെച്ചത്. മുന്‍പും സ്റ്റാര്‍ മാജിക്കില്‍ ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും. ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും.

Read more: കലാഭവൻ മണിയെ ഹൃദയത്തിലും ശബ്ദത്തിലുമേറ്റി ശ്രീഹരി പാടി; രണ്ടു സീസണുകളിലും വെച്ച് ഏറ്റവും മികച്ച പ്രകടനം എന്ന് പാട്ടുവേദി

ഇരുവരുടേയും വിവാഹവും ഏറ്റെടുത്തിരുന്നു പ്രേക്ഷകര്‍. ജൂലൈ എട്ടിന് ആണ് മൃദുലയും യുവകൃഷ്ണയും വിവാഹിതരായത്. തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.

Story highlights: Full video of dance performance by Yuva Krishna and Mridula Vijay