കലാഭവൻ മണിയെ ഹൃദയത്തിലും ശബ്ദത്തിലുമേറ്റി ശ്രീഹരി പാടി; രണ്ടു സീസണുകളിലും വെച്ച് ഏറ്റവും മികച്ച പ്രകടനം എന്ന് പാട്ടുവേദി

August 5, 2021

മലയാള ടെലിവിഷൻ പരിപാടികളിലെ ജനകീയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. ആദ്യ സീസൺ പോലെ തന്നെ രണ്ടാം സീസണിലും മികച്ച സ്വീകാര്യതയാണ് കുട്ടി പാട്ടുകാർക്ക് ലഭിക്കുന്നത്. രണ്ടാം സീസണിലെ ഏറ്റവും ശ്രദ്ധേയരായ ഗായകരിൽ ഒരാളാണ് ശ്രീഹരി.

പാലക്കാട് സ്വദേശിയായ ശ്രീഹരി നാടൻ പാട്ടുകളുമായാണ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയത്. പാട്ടുവേദിയിലെ മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. കാരണം കലാഭവൻ മണിയുടെ ഗാനങ്ങൾ ആലപിക്കാൻ ശ്രീഹരിക്ക് ഒരു പ്രത്യേക കഴിവാണ്.

ഇപ്പോഴിതാ, അമ്പരപ്പിക്കുന്ന പ്രകടനവുമായി എത്തിയിരിക്കുകയാണ് ശ്രീഹരി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ മണിയുടെ അവിസ്മരണീയ അന്ധ കഥാപാത്രത്തെ അതേപടി പകർത്തി കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി എന്ന ഗാനവുമായാണ് ശ്രീഹരി എത്തിയത്.

സ്റ്റേജിലേക്ക് എത്തിയതുമുതൽ പാട്ടിലുടനീളം കണ്ണുകൾ ചിത്രത്തിൽ കലാഭവൻ മണി ചെയ്തതുപോലെയാണ് ശ്രീഹരിയും അവതരിപ്പിച്ചത്. കലാഭവൻ മണിയുടെ പാട്ടുകളും അദ്ദേഹത്തിന്റെ ശാരീരിക സവിശേഷതകളുമെല്ലാം ഒരു കൊച്ചുകുട്ടി അതേപടി അവതരിപ്പിച്ചപ്പോൾ അമ്പരന്നത് പ്രേക്ഷകരും ജഡ്ജസുമാണ്.

Read More: നാൽപതു വർഷങ്ങൾക്ക് ശേഷം ഹോക്കിയിൽ മെഡൽ നേടി ഇന്ത്യ- വെങ്കല തിളക്കത്തിൽ രാജ്യം

പാട്ടുകാരനൊപ്പം ഒരു അഭിനേതാവും ശ്രീഹരിയിലുണ്ട് എന്ന് വേദി തിരിച്ചറിഞ്ഞു. മാത്രമല്ല, കലാഭവൻ മണിക്ക് മാത്രം കൈവശമുള്ള നാടൻ പാട്ടുകളിലെ ശ്രുതിശുദ്ധ ആലാപനം ശ്രീഹരിക്ക് അതേപടി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നായിരുന്നു ജഡ്ജസ് അഭിപ്രായപ്പെട്ടത്. എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞത് മാത്രമല്ല ശ്രീഹരിക്കിത് അഭിമാന നിമിഷമാകാൻ കാരണം. രണ്ടു സീസണുകളിലും വെച്ച് ഏറ്റവും മികച്ച പ്രകടനം എന്നാണ് വിധികർത്താവായ എം ജയചന്ദ്രൻ അഭിപ്രായപ്പെട്ടത്.

Story highlight- sreehari amazing performance and acting