ഗൗരി കിഷൻ നായികയാകുന്ന ഉലഗമൈ ഒരുങ്ങുന്നു; ചിത്രത്തിൽ വേറിട്ട വേഷത്തിൽ നടി

August 2, 2021

96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ഗൗരി കിഷൻ. അതിനുശേഷം മാസ്റ്റർ, കർണൻ, അനുഗ്രഹീതൻ ആന്റണി തുടങ്ങിയ സിനിമകളിലും ഗൗരി വേഷമിട്ടിരുന്നു.ഇപ്പോഴിതാ, സ്ത്രീ കേന്ദ്രീകൃത ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഗൗരി. ഉലഗമൈ എന്ന ചിത്രം സു സമുതിരത്തിന്റെ ഒരു കോട്ടുകുളി എന്ന നോവലിനെ ആസ്പദമാക്കിയുള്ള സിനിമയാണ്.വിജയ് പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജാതി വിവേചനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഗൗരിയുടെ കഥാപാത്രം ഇതിനെതിരെ പോരാടുന്ന വ്യക്തിയാണ്.തിരുനെൽവേലിക്ക് സമീപം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇതുവരെ കാണാത്ത ലുക്കിലാണ് ഗൗരിചിത്രത്തിൽ അഭിനയിക്കുന്നത്. ജിഎം സുന്ദർ, മാരിമുത്തു, അരുൾ മണി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നു.

96 എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗൗരി ജി കിഷൻ. തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത വിജയ ചിത്രങ്ങളിലൊന്നായിരുന്നു 96. റാമും ജാനുവുമായി വിജയ് സേതുപതിയും തൃഷയും അഭിനയിച്ച ചിത്രത്തിൽ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്. ഹൈസ്‌ക്കുളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു 96ല്‍ പറഞ്ഞത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ചൊരു ദൃശ്യാനുഭവം തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്.

Read More:50,000 ചതുരശ്ര അടിയിൽ മൈതാനത്ത് നടൻ സോനു സൂദിന്റെ ഛായാചിത്രമൊരുക്കി ആരാധകൻ- വിഡിയോ

കുട്ടി ജാനുവായി മനം കവർന്ന ഗൗരി പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്.ഗൗരിക്ക് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ മികച്ച അവസരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 96 തെലുങ്ക് റീമേക്ക് ആയ ജാനുവിലും ഗൗരി അതേവേഷത്തിൽ എത്തിയിരുന്നു.

Story highlights- Gouri Kishan in a period drama