50,000 ചതുരശ്ര അടിയിൽ മൈതാനത്ത് നടൻ സോനു സൂദിന്റെ ഛായാചിത്രമൊരുക്കി ആരാധകൻ- വിഡിയോ

August 2, 2021

നിരവധി സിനിമകളിൽ വില്ലൻ വേഷത്തിൽ എത്തിയ സോനു സൂദ് ലോക്ക്ഡൗൺ കാലത്താണ് ഒട്ടേറേ ആളുകളുടെ മാലാഖയായി മാറിയത്. ലോക്ക്ഡൗണിൽ പലയിടങ്ങളിൽ കുടുങ്ങിയവരെയും ജോലി നഷ്ടമായവരെയുമെല്ലാം സോനു സൂദ് വളരെയധികം സഹായിച്ചിരുന്നു. ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് പല കുടിയേറ്റ തൊഴിലാളികൾക്കും അവരുടെ വീടുകളിലേക്ക് മടങ്ങാൻ വിമാനവും, ബസുമെല്ലാം സോനു സൂദ് ഒരുക്കിയിരുന്നു.

ഇപ്പോഴിതാ, സോനു സൂദിന്റെ ജന്മദിനത്തിൽ മനോഹരമായൊരു സമ്മാനം ഒരു ആരാധകൻ ഒരുക്കിയിരിക്കുകയാണ്. വിപുൽ മിറാജ്കർ എന്ന കലാകാരൻ 50,000 ചതുരശ്ര അടിയിൽ ഒരു മൈതാനത്ത് സോനു സൂദിന്റെ ഛായാചിത്രം ഒരുക്കിയാണ് വിസ്മയിപ്പിച്ചിരിക്കുന്നത്.

Read More: രുചികരവും ആരോഗ്യകരവുമായ ആപ്പിൾ ബദാം സ്മൂത്തി തയ്യാറാക്കി കുഞ്ചാക്കോ ബോബൻ

വയലിലാണ് സോനു സൂദിന്റെ ഇത്രയും വലിയ ഛായാചിത്രം ഒരുങ്ങിയത്. സോനുവിന്റെ മുഖത്തിന്റെ ഒരൊറ്റ പ്രത്യേകതകളും അദ്ദേഹം വയലിലെ ചിത്രത്തിലും പ്രത്യേകം ഒരുക്കി. ഒരു ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ഛായാചിത്രത്തിന്റെ ആകാശദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. രണ്ടു ദിവസം മുൻപ് പങ്കുവെച്ച വിഡിയോ വളരെയധികം ശ്രദ്ധേയമായി.

Story highlights- Sonu Sood fan makes 50000 sq ft portrait as the actor’s birthday gift