അണുബോംബ് സ്‌ഫോടനത്തെ അതിജീവിച്ചു; 394 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വൃക്ഷം ‘സമാധാനത്തിന്റെ സമ്മാനം’

August 10, 2021
The trees that survived the

394 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മരമുണ്ട്. കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍. ഇതൊരു ബോണ്‍സായി വൃക്ഷമാണ്. ചരിത്രപ്രധാനമായ സംഭവത്തെ പോലും ഓര്‍മ്മപ്പെടുത്തുന്ന വൃക്ഷം. ഹിരോഷിമയിലെ ആണവ ബോബാക്രമണത്തെ പോലും അതിജീവിച്ച വൃക്ഷമാണ് ഇത്. ഇത് തന്നെയാണ് ഈ മരത്തിന്റെ കൗതുകവും.

1625-ലാണ് ഈ മരം നട്ടുപിടിപ്പിച്ചത്. വൈറ്റ് പൈന്‍ ബോണ്‍സായ് മരമാണിത്. വാഷിങ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാഷ്ണല്‍ ആര്‍ബോറെറ്റത്തിലെ നാഷ്ണല്‍ ബോണ്‍സായ് ആന്‍ഡ് പെന്‍ജിങ് മ്യൂസിയത്തിലാണ് നിലവില്‍ ഈ മരമുള്ളത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1976-ല്‍ ജപ്പാനില്‍ നിന്നുള്ള ബോണ്‍സായ് വിദഗ്ധനായ മസാരു യമാകി എന്നയാളാണ് ഈ മരം അമേരിക്കയ്ക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍ അന്ന് അദ്ദേഹം മരത്തിന്റെ സവിശേഷതകളെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പേരക്കുട്ടികളാണ് മരത്തിന്റെ ചരിത്രം വ്യക്തമാക്കിയത്.

Read more: കാന്‍സര്‍ ബാധിച്ച സഹോദരിയെ സംരക്ഷിക്കാന്‍ കച്ചവടക്കാരനായ 10 വയസ്സുകാരന്‍

1945- ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കപ്പെട്ടു. നഗരത്തിന്റെ പലയിടങ്ങളും നശിച്ചു. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ മസാരു യമാകിയും കുടുംബവും രക്ഷപ്പെട്ടു. അവരുടെ നഴ്‌സറിയിലെ ബോണ്‍സായ് മരവും. പിന്നീട് അദ്ദേഹം ആ മരത്തെ കടുതല്‍ സംരക്ഷിച്ചു. അമേരിക്കയ്ക്ക് തന്നെ അത് സമ്മാനിക്കുകയും ചെയ്തു. സമാധനത്തിന്റെ സമ്മാനം എന്നാണ് ഈ ബോണ്‍സായ് മരത്തെ വിശേഷിപ്പിക്കുന്നത്.

Story highlights: The trees that survived the bombing of Hiroshima