കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 25,072 പേര്‍ക്ക്; 160 ദിവസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

August 23, 2021
COVID-19 Cases

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 160 ദിവസത്തിനിടെയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 32,449,306, പേര്‍ക്ക് രാജ്യത്താകെ ഇതുവരെ കൊവിഡ് ബാധിച്ചു.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 389 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 43,4756 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,33,924 പേരാണ് കൊവിഡ് രോഗത്തിന് ചിക്തസയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 44,157 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. നിലവില്‍ 97.63 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Read more: ഈ വിഡിയോ കണ്ടാല്‍ കണ്ണുകളെ പോലും അവിശ്വസിച്ചേക്കാം; അതിശയിപ്പിക്കും അതിതീവ്രമായ ഈ ‘മാക്രോ സൂം’ ചിത്രങ്ങള്‍

അതേസമയം രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബര്‍ അവസാനത്തോടെ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനു കീഴില്‍ രൂപികരിച്ച പ്രത്യേക സമതിയുടേതാണ് റിപ്പോര്‍ട്ട്. കൊവിഡ് മൂന്നാം തരംഗത്തെ ചെറുക്കാന്‍ പ്രതിരോധം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Story highlights: India reports 25,072 new Covid-19 cases; lowest in 160 days