രാജ്യത്ത് വിട്ടൊഴിയാതെ കൊവിഡ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 45,083 പേര്‍ക്ക്
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം, വാസ്‌കിനേഷന്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം ശക്തമാക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,083 പേര്‍ക്കാണ് ഇന്ത്യയില്‍ പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 32,694,188 ആയി ഉയര്‍ന്നു. രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,68,558 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Read more: 2021-ല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ച ഹാഷ്-ടാഗ്
കഴിഞ്ഞ ഒരു ദിവസത്തിനിടെ 460 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഇതുവരെ 4,37,860 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്. നിലവില്‍ 97.53 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
Story highlights: India reports 45,083 new daily cases, 460 deaths in last 24 hours