അഭിനയ മികവില്‍ മാമുക്കോയ; ജനാസ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

August 20, 2021
JANAZAH MAMUKKOYA SHORT FILM

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയ നടനാണ് മാമുക്കോയ. അടുത്തിടെ പൃഥ്വിരാജ് നായകാനായി പ്രേക്ഷകരിലേക്കെത്തിയ കരുതി എന്ന ചിത്രത്തിലും മാമുക്കോയ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മാമുക്കോയ പ്രധാന കഥാപാത്രമായെത്തിയ ഒരു ഹ്രസ്വചിത്രം.

ജനാസ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. മരണത്തിന്റെ ഭംഗി എന്ന ടാഗ്-ലൈനും ചിത്രത്തിന് നല്‍കിയിരിക്കുന്നു. കിരണ്‍ കാമ്പ്രത്ത് ആണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ജനാസയില്‍ ‘ഗന്ധര്‍വ്വന്‍ ഹാജി’ എന്ന കഥാപാത്രത്തെയാണ് മാമുക്കോയ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ മേക്കോവറും ശ്രദ്ധേയമാണ്.

Read more: ഇത്രയും ക്യൂട്ട് ആയൊരു റാംപ് വാക്ക് കണ്ടിട്ടുണ്ടാകില്ല- രസകരമായൊരു കാഴ്ച

ജീവിച്ചിരിക്കെത്തന്നെ മയ്യത്ത് കട്ടിലിലേറി പോകണമെന്ന ഗന്ധര്‍വ്വന്‍ ഹാജിയുടെ ആഗ്രഹം കേള്‍ക്കുന്ന മക്കളുടെ പ്രതികരണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ജനാസ എന്ന ഹ്രസ്വചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സരസ ബാലുശേരി, സിദ്ദിഖ് കൊടിയത്തൂര്‍, ഡൊമിനിക് ഡോം, ജയരാജ് കോഴിക്കോട്, ധനേഷ് ദാമോദര്‍, സിദ്ദിഖ് നല്ലളം, ഷിബി രാജ്, റിയാസ് വയനാട്, ബിജു ലാല്‍, ആമിര്‍ഷ മുഹമ്മദ്, ഷാജി കല്‍പ്പറ്റ, മാരാര്‍ മംഗലത്ത്, സിന്‍സി, മയൂഖ, മെഹ്രിന്‍, നിവേദ് സൈലേഷ്, റാമിന്‍ മുഹമ്മദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Story highlights: JANAZAH MAMUKKOYA SHORT FILM