പ്രിയതമയ്ക്കായി ജയസൂര്യയുടെ പാട്ട്, ഒപ്പം മനോഹരമായി ചുവടുകള്‍ വെച്ചും താരദമ്പതികള്‍

August 29, 2021
Jayasurya with wife on Flowers

നിരവധി കഥാപാതരങ്ങളിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ താരമാണ് ജയസൂര്യ. താരത്തിന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും അതിഥികളായെത്തിയിരുന്നു. അതിഗംഭീരമായ ആസ്വാദന നിമിഷങ്ങളാണ് ഇരുവരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

ഭാര്യയ്ക്കായി ജയസൂര്യ മനോഹരമായൊരു ഗാനവും ആലപിച്ചു. ചേര്‍ത്തുനിര്‍ത്തി മനോഹരമായി ചുവടുകള്‍ വെച്ചുകൊണ്ടായിരുന്നു സരിതയെ ജയസൂര്യ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലേയ്ക്ക് വരവേറ്റത്. താരക്കൂട്ടങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ സുന്ദരമായ നിമിഷങ്ങള്‍ പ്രേക്ഷകര്‍ക്കായി ഒരുങ്ങി.

Read more: എത്തപ്പഴം കഴിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച യുവാവ്

ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരി ആവാസ് സുനോ. മഞ്ജു വാര്യരും ശിവദയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍, വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രംകൂടിയാണ് മേരി ആവാസ് സുനോ.

Story highlights: Jayasurya with wife on Flowers Star Magic