ഓണം റിലീസുമായി പൃഥ്വിരാജ്; ‘കുരുതി’ ആമസോൺ പ്രൈമിൽ എത്തി

August 11, 2021

പൃഥ്വിരാജ് നായകനായ കുരുതി ആമസോൺ പ്രൈമിൽ എത്തി. പൃഥ്വിരാജിന്റെ ഓണം റിലീസ് കൂടിയാണ് ചിത്രം. ആക്ഷനും ക്രൈമും ചേർന്ന് ഒരു ത്രില്ലർ ചിത്രമായാണ് കുരുതി പ്രേക്ഷകരിലേക്ക് എത്തുന്നത്. സമൂഹത്തിൽ വളരെ പ്രസക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മുരളി ഗോപി, റോഷൻ മാത്യു, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഷൈൻ ടോം ചാക്കോ, ശ്രിന്ദ, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ഒരുക്കുന്നത്. ടാഗ്ലൈൻ തന്നെയാണ് സിനിമയുടെ ആശയവും.

Read More: ശ്രീനാഥിനൊപ്പം മധുരമായി മിയക്കുട്ടി പാടി, ‘മാണിക്യ മലരായ പൂവി..’- ഹൃദ്യ വിഡിയോ

അതേസമയം,ലൂസിഫറിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയുടെ തിരക്കിലാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ, മീന സാഗർ, കല്യാണി പ്രിയദർശൻ, കനിഹ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അതോടൊപ്പം തന്നെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി റിലീസിന് ഒരുങ്ങുന്നത്.

Story highlights- kuruthi onam release