ശ്രീനാഥിനൊപ്പം മധുരമായി മിയക്കുട്ടി പാടി, ‘മാണിക്യ മലരായ പൂവി..’- ഹൃദ്യ വിഡിയോ

August 10, 2021

ചുരുങ്ങിയ സമയംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടംനേടിയ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുകുട്ടികളിലെ സർഗപ്രതിഭ കണ്ടെത്താൻ ആരംഭിച്ച ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഇപ്പോൾ രണ്ടാം സീസണിൽ എത്തിനിൽക്കുകയാണ്. പാട്ടുവേദിയിലെ വിശേഷങ്ങൾക്ക് പുറമെ മ്യൂസിക് ഉത്സവ് എന്ന ആഘോഷരാവും ടോപ് സിംഗർ പ്രേക്ഷകർക്കായി ഫ്‌ളവേഴ്‌സ് ടി വി ഒരുക്കിയിട്ടുണ്ട്.

മ്യൂസിക് ഉത്സവിൽ മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് പാട്ടുവേദിയിലെ കുറുമ്പി മിയ മെഹക്. മിയ്ക്കൊപ്പം പ്രശസ്ത ഗായകൻ ശ്രീനാഥും ഉണ്ട്. ഇരുവരും ചേർന്ന് മാണിക്യ മലരായ പൂവി എന്ന ഗാനമാണ് ആലപിക്കുന്നത്. മനോഹരമായ ഈ പ്രകടനം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു.

Read More: ‘റൗഡി ബേബി’യ്ക്ക് തകർപ്പൻ ചുവടുകളുമായി ബോളിവുഡ് താരം കാർത്തിക് ആര്യൻ- വിഡിയോ

പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ മിയ രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പിയാണ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകനാണ് ശ്രീനാഥ്‌. സംഗീത സംവിധായകനെന്ന നിലയിൽ കുട്ടനാടൻ ബ്ലോഗിൽ ശ്രീനാഥ്‌ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പ്രസിദ്ധനാക്കിയ റിയാലിറ്റി ഷോയ്ക്ക് ശേഷം, രാജ്യത്തിനകത്തും പുറത്തും എണ്ണമറ്റ സ്റ്റേജ് ഷോകൾ നടത്തിക്കൊണ്ട് ശ്രീനാഥ്‌ സംഗീതലോകത്ത് സജീവമായിരുന്നു.

Story highlights- sreenadh and miah mehak performance