‘റൗഡി ബേബി’യ്ക്ക് തകർപ്പൻ ചുവടുകളുമായി ബോളിവുഡ് താരം കാർത്തിക് ആര്യൻ- വിഡിയോ

August 10, 2021

അഭിനയത്തിനൊപ്പം നൃത്തത്തെയും പ്രണയിക്കുന്ന ബോളിവുഡ് താരമാണ് കാർത്തിക് ആര്യൻ. സൗത്ത് ഇന്ത്യൻ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾക്ക് എപ്പോഴും നടൻ ചുവടുവയ്ക്കാറുണ്ട്. അടുത്തിടെ അല്ലു അർജുൻ നായകനായ അല വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിന് കാർത്തിക് ആര്യൻ ചുവടുവച്ചത് ഹിറ്റായി മാറിയിരുന്നു. ഇത്തവണ ധനുഷും സായ് പല്ലവിയും ചേർന്ന് ആഘോഷമാക്കിയ റൗഡി ബേബിയുമായാണ് കാർത്തിക് ആര്യന്റെ വരവ്.

 മാരിയിലെ റൗഡി ബേബി ഗാനത്തിന് വലിയ ആരാധകരാണുള്ളത്. നടന്മാരിൽ മികച്ച നൃത്തപാടവമുള്ള ധനുഷിനെ പോലും നിഷ്പ്രഭമാക്കിയ സായി പല്ലവിയുടെ ചുവടുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഈ ഗാനം ഹിറ്റായതോടെ നിരവധി കവർ വേർഷനുകൾ വന്നിരുന്നു. ബോളിവുഡ് നടി മിഥില പാർക്കറും ഗാനത്തിന് ചുവടുവെച്ചിരുന്നു.

Read More: ‘അനായാസമായി സംവിധായകനിൽ നിന്നും ഒരു നടനിലേക്ക് മാറുന്ന അത്ഭുതകരമായ കാഴ്ച’- പൃഥ്വിരാജിനെക്കുറിച്ച് കനിഹ

അതേസമയം, കാർത്തിക് തന്റെ പുതിയ ചിത്രമായ ‘ഫ്രെഡി’യുടെ ഷൂട്ടിംഗിലാണ്. ഇതിനുപുറമെ, ഹൻസൽ മേത്തയുടെ ‘ക്യാപ്റ്റൻ ഇന്ത്യ’ എന്ന ചിത്രത്തിലും കാർത്തിക് ആണ് നായകൻ . സാജിദ് നദിയാദ്‌വാല ഒരുക്കുന്ന അല വൈകുണ്ഠപുരമുലോയുടെ റീമേക്കിലും കാർത്തിക് ആര്യൻ വേഷമിടുന്നുണ്ട്. ഹൊറർ-കോമഡി ചിത്രമായ ‘ഭൂൽ ഭുലയ്യ 2’ വിലും നായകൻ കാർത്തിക് ആര്യൻ ആണ്.

Story highlights- karthik aryan dancing