മധു ബാലകൃഷ്ണനോട് ചേര്‍ന്ന് ആ ഗംഭീര ഗാനം മേഘ്‌ന പാടി; ഏറ്റെടുത്ത് പ്രേക്ഷകരും

August 20, 2021

പാട്ടുകള്‍ പ്രിയപ്പെട്ടതാണ് പലര്‍ക്കും. ചില സന്തോഷങ്ങളില്‍, ചില വേദനകളില്‍, ചില ഒറ്റപ്പെടലുകളില്‍ എല്ലാം പാട്ടിനെ കൂട്ടുപിടിക്കുന്നവരും നമുക്കിടയില്‍ ഉണ്ട്. ലോകമെമ്പാടുമുള്ള പാട്ടാസ്വാദകരുടെ ഇഷ്ടം കവര്‍ന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. കുരുന്ന് ഗായക പ്രതിഭകളുടെ ഗംഭീരമായ പാട്ട് പ്രകടനങ്ങളാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ ഓരോ എപ്പിസോഡിലും പ്രേക്ഷകര്‍ക്ക് ദൃശ്യമാകുന്നത്.

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ഫ്‌ളവേഴ്‌സ് 2-ഉം ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി മുന്നേറുന്നു. ഫ്‌ളവേഴ്‌സ് ടോപ് സിംഗറില്‍ മനോഹരമായ പാട്ടുകള്‍ക്കൊപ്പം നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും ശ്രദ്ധ നേടിയ താരമാണ് മേഘ്‌ന. പ്രായത്തെ വെല്ലുന്ന പാട്ടുപ്രകടനങ്ങളാണ് ഈ മിടുക്കി കാഴ്ച വയ്ക്കാറുള്ളതും.

Read more: ഇവിടെയുണ്ട് 1980-മുതലുള്ള ബസ് ടിക്കറ്റുകള്‍: ഇതൊരു അപൂര്‍വ ശേഖരം

വിധികര്‍ത്താവും പ്രിയ ഗായകനുമായ മധു ബാലകൃഷ്ണനൊപ്പം ചേര്‍ന്ന് മേഘ്‌ന പാടിയ പാട്ടും ഗംഭീരമാക്കി. കൊഞ്ചനേരം കൊഞ്ചനേരം…. എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് പാടിയത്. ചന്ദ്രമുഖി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വിദ്യാസാഗര്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. ആശ ബോസ്ലേയും മധു ബാലകൃഷ്ണനും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Madhu Balakrishnan and Meghna duet Flowers Top Singer