‘എന്തിനാ മമ്മൂക്കാ, എന്നെ ഇങ്ങനെ വാരുന്നത്?’- കാർത്തികയും മമ്മൂട്ടിയും തമ്മിലുള്ള 34 വർഷം മുൻപുള്ള രസകരമായൊരു സംഭാഷണം
എൺപതുകളിലെ തിരക്കേറിയ നായികയായിരുന്നു കാർത്തിക. വലിയ കറുത്തപൊട്ടുമായി സ്‌ക്രീനിൽ നിറസാന്നിധ്യമായ കാർത്തിക, വിവാഹശേഷമാണ് അഭിനയലോകത്തുനിന്നും മാറി നിന്നത്. പൂർണമായും സിനിമയോട് വിട പറഞ്ഞ കാർത്തിക അപൂർവ്വമായി മാത്രമാണ് പൊതുവേദികളിൽ എത്തുന്നത്.
ഇപ്പോഴിതാ, വർഷങ്ങൾക്ക് മുൻപുള്ള മമ്മൂട്ടിയും കാർത്തികയും തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ വിഡിയോ ശ്രദ്ധേയമാകുകയാണ്. ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക് ഇടയിലുള്ള സംഭാഷണമാണ് ഇത്. നടൻ ശ്രീനിവാസൻ, എന്നിവരും ഇവർക്കൊപ്പമുണ്ട്. കാർത്തികയോട് രസകരമായി ചോദ്യങ്ങൾ ചോദിക്കുകയാണ് മമ്മൂട്ടി.
കാർത്തികയ്ക്ക് സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഒരു ഹോബി പോലെ ഓക്കേ ആണ് എന്നാണ് കാർത്തികയുടെ മറുപടി. വിശ്രമവേളയിലെ വിനോദം എന്ന രീതിയിലാണോ എന്ന് മമ്മൂട്ടി വീണ്ടും ചോദിക്കുമ്പോൾ ‘അങ്ങനെയല്ല, ഇപ്പോൾ ഞാൻ പഠിച്ചുകൊണ്ടിരിക്കുകയല്ലേ? പഠിത്തം കഴിഞ്ഞിട്ട് കുറച്ച് നല്ല മലയാള സിനിമകളിൽ അഭിനയിക്കണം എന്ന ആശയെ ഉള്ളു’ എന്ന് കാർത്തിക മറുപടി നൽകുന്നു.
Read More: ഇനിയും പാടിയില്ലേ താരാട്ടുപാട്ട്? ‘താരാട്ടിന്റെ ചിത്രപല്ലവി’യിൽ ഭാഗമാകാൻ ഇനി രണ്ടു ദിവസം മാത്രം..
‘അഭിനയം എന്നത് പെർഫോമിംഗ് ആർട്ടാണ്. അഭിനയകലയാണ്, ദൈവികമായ സിദ്ധിയാണ്. ഞങ്ങൾക്ക് ഇനി ആകെയുള്ള ആശാകേന്ദ്രമാണ് കാർത്തിക. സിനിമ ഞങ്ങളുടെയെല്ലാം വയറ്റിൽ പിഴപ്പാണ്, നായികയില്ലാതെ സിനിമയില്ല. അതുകൊണ്ട് അതിനെ ഒരു ഹോബി ആയി എടുക്കാതെ പ്രൊഫഷൻ ആയി എടുക്കൂ’ എന്നാണ് പിന്നീട് മമ്മൂട്ടി രസകരമായി പറയുന്നത്. അതിനു മറുപടിയായി ‘എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത്?’ എന്ന് ചിരിയോടെ കാർത്തികയും ചോദിക്കുന്നു. 1987ൽ പകർത്തിയ വിഡിയോയായണിത്.
Story highlights- mammootty and karthika old interview