ഇനിയും പാടിയില്ലേ താരാട്ടുപാട്ട്? ‘താരാട്ടിന്റെ ചിത്രപല്ലവി’യിൽ ഭാഗമാകാൻ ഇനി രണ്ടു ദിവസം മാത്രം..

August 5, 2021

കുഞ്ഞുമക്കളുള്ള എല്ലാ വീടുകളിലും എപ്പോഴും താരാട്ടിന്റെ താളമായിരിക്കും. ആ താരാട്ടുപാട്ടുകൾ ലോകം കേൾക്കാനും കൈനിറയെ സമ്മാനങ്ങൾ നേടാനുമുള്ള അവസരമൊരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത ബേബി കെയർ ബ്രാൻഡായ പോപ്പീസ് ബേബി കെയർ. ഒരു കോണ്ടസ്റ്റ് ആണ് അമ്മമാർക്കായി ഒരുക്കിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിച്ച കോണ്ടസ്റ്റിൽ ഭാഗമാകാൻ ഇനി രണ്ടുദിവസങ്ങൾ മാത്രമാണ് സമയം.

‘താരാട്ടിന്റെ ചിത്രപല്ലവി’ എന്ന കോണ്ടസ്റ്റിന്റെ ഭാഗമാകാൻ വീട്ടമ്മമാർ ചെയ്യേണ്ടത് ഇത്രമാത്രം. ഒട്ടേറെ താരാട്ടുപാട്ടുകൾ കെ എസ് ചിത്ര മലയാളികൾക്കായി സമ്മാനിച്ചിട്ടുണ്ട്. അതിൽനിന്നും സംഗീതത്തെ സ്നേഹിക്കുന്ന വീട്ടമ്മമാർക്ക് പ്രിയപ്പെട്ട ഒരു താരാട്ടുപാട്ട് തെരെഞ്ഞെടുത്ത് പാടാം. പാടുന്നത് വിഡിയോയായി പകർത്തിയാണ് പോപ്പീസ് ബേബി കെയറിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടത്.

ഇതിനായി പോപ്പീസ് ബേബി കെയറിന്റെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യുകയും വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യുകയും വേണം. രെജിസ്റ്റർ ചെയ്തതിന് ശേഷം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ വിഡിയോ അപ്‌ലോഡ് ചെയ്യാം.കെ എസ് ചിത്രയുടെ ജന്മദിനമായ ജൂലൈ 27 മുതൽ ആഗസ്റ്റ് 7 വരെ നിങ്ങൾ പാടിയ പാട്ടുകൾ താഴെകൊടുത്തിരിക്കുന്ന പോപ്പീസ് ബേബി കെയർ വെബ്‌സൈറ്റിൽ പങ്കുവയ്ക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ഗായികമാരായ വീട്ടമ്മമാർക്ക് കൈനിറയെ സമ്മാനങ്ങളാണ് പോപ്പീസ് ബേബി കെയർ ഒരുക്കിയിരിക്കുന്നത്. അതിനോടൊപ്പം വിജയിക്ക് പ്രശസ്തിയിലേക്കുള്ള പടിവാതിലുമാകും പോപ്പീസ് ഒരുക്കുന്ന കോണ്ടസ്റ്റ്. 

Story highlights- tharattinte chithrapallavi contest last date