ജിയ ചലേ… ഗാനത്തിന് ചുവടുവെച്ച് മഞ്ജു വാര്യര്‍; പഴയകാലത്തെ ഡാന്‍സ് പെര്‍ഫോമെന്‍സ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

August 8, 2021
Manju Warrier old dance

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ ഗാനമാണ് ജിയ ചലേ… ഈ ഗാനത്തിന് മനോഹരമായി ചുവടുകള്‍ വയ്ക്കുന്ന ചലച്ചിത്രതാരം മഞ്ജു വാര്യരുടെ വിഡിയോയും ശ്രദ്ധ നേടുന്നു. താരത്തിന്റെ പഴയകാല വിഡിയോ ആണ് ഇത്. പഴയകാല സിനിമകളിലെ മഞ്ജുവാരുടെ ലുക്കും ഓര്‍മപ്പെടുത്തുന്നുണ്ട് ഈ വിഡിയോ.

1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിക്കുന്നതേയുള്ളൂ; ഈ ഡ്രാക്കുള ചിരിപ്പിച്ച് കൊല്ലും

അതേസമയം ചതുര്‍മുഖമാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മഞ്ജു വാര്യര്‍ക്കൊപ്പം സണ്ണി വെയ്നും അലന്‍സിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രംകൂടിയാണ് ചതുര്‍മുഖം.

Story highlights: Manju Warrier old dance performance video