ഫോർട്ട് കൊച്ചി മമ്മൂഞ്ഞായി കുട്ടി തെന്നലിനൊപ്പം മിയക്കുട്ടി- വിഡിയോ

August 16, 2021

പ്രേക്ഷകരുടെ ഇഷ്ട സംഗീത റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. സർഗപ്രതിഭ തെളിയിക്കാൻ കുരുന്നു പാട്ടുകാർക്ക് വേദി ഒരുക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഒട്ടേറെ മികവാർന്ന ഗായകരാണ് രണ്ടുസീസണുകളിലായി പാട്ടുവേദിയിൽ പാടി തെളിഞ്ഞത്. രണ്ടാം സീസണിൽ കുറച്ചുകൂടി കുസൃതി നിറഞ്ഞ കുറുമ്പുകൾ ആണ് എത്തിയിരിക്കുന്നത്. അതിലൊരാളാണ് ഫോർട്ട് കൊച്ചിയിൽ നിന്നും എത്തിയ മിയ മെഹക്.

രസകരമായ സംസാരത്തിലൂടെ മനസ് കീഴടക്കിയ മിയയുടെ ഒരു സ്കിറ്റ് ശ്രദ്ധേയമായിരുന്നു. ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് എന്ന പേരിൽ പാട്ടുമായി എത്തിയ മിയയുടെ ആ വിഡിയോ നിരവധി സിനിമാതാരങ്ങളും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, മിയയും വൈറൽ താരമായ കുട്ടി തെന്നലും ചേർന്ന് ആ രസകരമായ സ്കിറ്റ് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്.

Read More: ‘അമ്മയുടെ സൗന്ദര്യ രഹസ്യമിതാണ് മോളെ..’- ചിരിപടർത്തി മല്ലിക സുകുമാരൻ

 ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനും, കിം കിം ഗാനത്തിനും ചുവടുവെച്ച് ശ്രദ്ധ നേടിയിരുന്നു തെന്നൽ അഭിലാഷ് എന്ന കുട്ടി തെന്നൽ. ടിക് ടോക്ക് വീഡിയോകളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയയാണ് ഈ മിടുക്കി. അതോടൊപ്പം, മഞ്ജു വാര്യർ നായികയായ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് കുട്ടി തെന്നൽ.

Story highlights- miah mehak and kutty thennal viral video