‘അനവസരത്തില്‍ ആവേശം കാണിക്കരുത്’; ശ്രദ്ധ നേടി പട ടീസര്‍

August 22, 2021
Pada Official Teaser 

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുന്‍പേ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് പട എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍. ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

കമല്‍ കെ എം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: നീയെന്‍ കിനാവോ…; പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം ആലപിച്ച് നാദിര്‍ഷയും ദേവനന്ദയും

മുകേഷ് ആര്‍ മേഹ്ത, എ വി അനൂപ്, സി വി സാരഥി തുടങ്ങിയവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. സമീര്‍ താഹിര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ഷാന്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്നു. വിഷ്ണു വിജയനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുങ്ങുന്നത് എന്നാണ് സൂചന.

Story highlights: Pada Official Teaser