പേര് നീരജ് എന്നാണെങ്കിൽ പെട്രോൾ സൗജന്യം; നീരജ് ചോപ്രയുടെ വിജയം ആഘോഷിച്ച് ഒരു പെട്രോൾ പമ്പ്
ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടി ഭാരതത്തിന്റെ അഭിമാനമുയർത്തിയ തഹരമാണ് നീരജ് ചോപ്ര. രാജ്യമെമ്പാടും നിന്ന് അഭിനന്ദനങ്ങളും അഭിനന്ദനങ്ങളും പുരസ്കാരങ്ങളും പ്രവഹിക്കുക്കുകയാണ് നീരജിന്. പലരും പുരസ്കാരങ്ങൾ നീരജിന് സമ്മാനിക്കുമ്പോൾ ഗുജറാത്തിലെ ബറൂച്ചിലെ ഒരു പെട്രോൾ പമ്പ് ഉടമ വ്യത്യസ്തനാകുകയാണ്.
ടോക്യോ ഒളിമ്പിക്സ് 2020 ൽ ഇന്ത്യക്കായി ആദ്യ സ്വർണ്ണ മെഡൽ കൊണ്ടുവന്ന ജാവലിൻ ത്രോവർ നീരജ് ചോപ്രയുടെ പേര് ഉള്ളവർക്ക് പെട്രോൾ സൗജന്യമായി നൽകുകയാണ് ഇദ്ദേഹം. നീരജ് എന്ന് പേരുള്ളവർക്കെല്ലാം 501 രൂപ വരെ പെട്രോൾ സൗജന്യമായി ഇവിടെനിന്നും ലഭിക്കും.
പേര് തെളിയിക്കുന്ന തിരിച്ചറിയൽ ഐഡി ഹാജരാക്കിയാൽ നീരജ് എന്ന് പേരുള്ള എല്ലാവർക്കും 501 രൂപ വരെയുള്ള പെട്രോൾ നേത്രാങ് പട്ടണത്തിലെ എസ്പി പെട്രോളിയത്തിൽ നിന്നും ഉടമ അയ്യൂബ് പഠാൻ സൗജന്യമായി നൽകും എന്നായിരുന്നു അറിയിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വരെ മാത്രമാണ് ഈ ഓഫർ ഉണ്ടായിരുന്നത്.
Read More: ബോളിവുഡ് ഗാനത്തിന് മനോഹരമായി ചുവടുവെച്ച് ജാപ്പനീസ് പെൺകുട്ടികൾ- വിഡിയോ
ഇതുവരെ 30 പേർ നീരാജെന്ന പേരുള്ളതുകൊണ്ട് ഈ ഓഫർ പ്രയോജനപ്പെടുത്തി. പലരും തട്ടിപ്പാണ് എന്നുകരുതിയാണ് പെട്രോൾ പമ്പിൽ എത്തിയത്. എന്നാൽ പറഞ്ഞ വാക്ക് ഉടമ തെറ്റിച്ചില്ല.
Story highlights: petrol pump owner offers free fuel to all Neeraj’s