ബോളിവുഡ് ഗാനത്തിന് മനോഹരമായി ചുവടുവെച്ച് ജാപ്പനീസ് പെൺകുട്ടികൾ- വിഡിയോ

August 10, 2021

ഇന്ത്യൻ ഗാനങ്ങൾക്ക് ലോകമെമ്പാടും ആരാധകരുണ്ട്. പ്രത്യേകിച്ച് ബോളിവുഡിലെ ആഘോഷ ചേലുള്ള ഗാനങ്ങൾക്ക്. പലപ്പോഴും ഹിറ്റ് ഗാനങ്ങൾക്ക് ചുവടുവെച്ചും സിനിമാ ഡയലോഗുകൾ അവതരിപ്പിച്ചും വിവിധ രാജ്യങ്ങളിൽ ഉള്ളവർ ശ്രദ്ധേയരാകാറുണ്ട്. ഇപ്പോഴിതാ, ഷാരൂഖ് ഖാൻ നായകനായ റയീസ് എന്ന ചിത്രത്തിലെ ‘ഉഡി ഉഡി ജായേ..’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് ജാപ്പനീസ് പെൺകുട്ടികൾ.

ഇൻസ്റ്റാഗ്രാമിൽ ‘ബോളിക്വെ’ എന്ന പേജിൽ എത്തിയ ഗാനരംഗത്ത് മൂന്നു ജാപ്പനീസ് പെൺകുട്ടികളാണ് ചുവടുവയ്ക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗത ലെഹങ്ക ധരിച്ച് പരമ്പരാഗത നൃത്ത രൂപമായ ‘ഗർബ’ ചുവടുകളും ഉൾപ്പെടുത്തിയാണ് നൃത്തം. വളരെ അനായാസമായാണ് ജാപ്പനീസ് പെൺകുട്ടികൾ ഇന്ത്യൻ ചുവടുകൾ പകർത്തുന്നത്. ഒട്ടേറെ ഷെയറുകളും കാഴ്ചക്കാരെയും വിഡിയോക്ക് ലഭിച്ചു.

Read More: ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ നിൽക്കുന്ന എയർഹോസ്റ്റസ്- അമ്പരപ്പിക്കുന്ന വിഡിയോ

2017 ൽ റീലിസ് ചെയ്ത ചിത്രമാണ് റയീസ്. ഷാരൂഖ് ഖാനൊപ്പം പാകിസ്താനി അഭിനേത്രി മഹിറ ഖാൻ ആണ് നായികയായി എത്തിയത്. നവാസുദ്ധീൻ സിദ്ദിഖിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Story highlights- udi udi jaye dance cover by japanese girls