‘ഞാൻ നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് പ്രതീക്ഷിക്കുന്നു’- ‘ഡാർലിംഗ്സ്’ ടീമിനൊപ്പം റോഷൻ മാത്യു

August 6, 2021

ബോളിവുഡ് നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. ഈ സിനിമയിലൂടെ ബോളിവുഡിലേക്ക് ചേക്കേറുകയാണ് മലയാളത്തിന്റെ മുഖമായി മാറിയ റോഷൻ മാത്യു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. 

ഡാർലിംഗ്സിന്റെ മൂന്നാം ഷെഡ്യൂൾ ഇന്ന് പൂർത്തിയായി. അലിയ ഭട്ട് അടക്കമുള്ള ടീമിനൊപ്പമുള്ള ചിത്രം റോഷൻ മാത്യു പങ്കുവെച്ചു. ‘നന്ദി, പ്രിയപ്പെട്ടവരെ. അവിശ്വസനീയമാംവിധം കഴിവുള്ള അലിയ ഭട്ട്, ഷഫാലി ഷാ,വിജയ് വർമ്മ എന്നിവർക്ക് എന്റെ സ്നേഹാലിംഗനങ്ങൾ.. നിങ്ങളോടൊപ്പം പ്രവർത്തിക്കുകയും നിങ്ങൾ അഭിനയിക്കുന്നത് കാണുകയും ചെയ്യുന്നത് വളരെ മികച്ച അനുഭവമാണ്. ഞാൻ നിങ്ങളെ നിരാശപ്പെടുത്തിയില്ലെന്ന് പ്രതീക്ഷിക്കുന്നു’- റോഷൻ മാത്യു ചിത്രം പങ്കുവെച്ച് പറഞ്ഞു.

അലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവർ അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് ‘ഡാർലിംഗ്സ്’. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ ജാസ്മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More: ജോജുവിന്റെ മകള്‍ പാടി, ‘ഉണരുമീ ഗാനം…’; വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

അതേസമയം, തെലുങ്ക് ചലച്ചിത്രമായ ആർആർആർ, അയൻ മുഖർജിയുടെ ബ്രഹ്മശാസ്ത്രം, കരൺ ജോഹറിന്റെ ചിത്രം എന്നിവയാണ് ആലിയ നായികയായി ഒരുങ്ങുന്നത്. നിമിഷ സജയനൊപ്പം പുതിയ ചിത്രത്തിൽ എത്താനുള്ള ഒരുക്കത്തിലാണ് റോഷൻ മാത്യുവും.

Story Highlights- Roshan Mathew clicks a picture with Alia Bhatt and team ‘Darlings’