പൽവാൽ ദേവന്റെ ഡയലോഗിൽ പൊട്ടിച്ചിരിച്ച് കട്ടപ്പയും ബാഹുബലിയും- ചിരിപടർത്തിയ കാഴ്ച

August 17, 2021

ലോക സിനിമാ ചരിത്രത്തിൽ വിസ്മയമായി മാറിയ ചിത്രങ്ങളായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങൾ. ചിത്രത്തിന്റെ ആദ്യ ഭാഗമായ ബാഹുബലി ദ ബിഗിനിങ്ങിനും രണ്ടാം ഭാഗമായ ബാഹുബലി- ദ് കണ്‍ക്ലൂഷന്‍ എന്നതിനും മികച്ച സ്വീകാര്യയാണ് ലഭിച്ചത്. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ അനശ്വരമായ ബാഹുബലി ഇന്നും ചലച്ചിത്രാസ്വാദകരുടെ ഓര്‍മ്മകളില്‍ മികച്ചുനിൽക്കുകയാണ്.

സിനിമയിലെ രംഗങ്ങൾക്ക് സ്പൂഫ് വിഡിയോകൾ ധാരാളം എത്താറുണ്ട്. അത്തരത്തിൽ രസകരമായ ഒരു സ്‌കിറ്റുമായി എത്തുകയാണ് സ്റ്റാർ മാജിക് താരങ്ങൾ. ബാഹുബലിയായി അഖിൽ കവലയൂരാണ് എത്തുന്നത്. കട്ടപ്പയായി തങ്കച്ചൻ വിതുരയും പൽവാൽ ദേവനായി ഷിയാസ് കരീമുമാണ് വേഷമിട്ടത്. പതിവുപോലെ ചിരികാഴ്ച്ചകളാണ് ബഹുബലി സ്കിറ്റിൽ നിറഞ്ഞിരുന്നത്.

Read More: ‘ഞാൻ ചെയ്തതിൽവെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണ് ഇബ്രാഹിം’- ‘കുരുതി’ സിനിമയെക്കുറിച്ച് പങ്കുവെച്ച് റോഷൻ മാത്യു

ഏറ്റവും രസകരമായത് ബാഹുബലിയെ പിന്നിൽ നിന്ന് കുത്താൻ കട്ടപ്പയ്ക്ക് നിർദേശം നൽകുന്ന പൽവാൽ ദേവന്റെ ഡയലോഗ് ആണ്. എത്ര പറഞ്ഞിട്ടും ഷിയാസിന് ഡയലോഗ് ശരിയാകുന്നില്ല. ഒടുവിൽ ആ ഡയലോഗ് പറയാതെ കട്ടപ്പ ബാഹുബലിയെ പിന്നിൽനിന്നും കുത്തില്ല എന്നായി. എന്തായാലും ഒടുവിൽ ഒരു രസികൻ ഡയലോഗാണ് ഷിയാസ് പറഞ്ഞത്. ഇതോടെ വേദിയിൽ കൂട്ടചിരിയുമായി. രസകരമായ വിഡിയോ ശ്രദ്ധേയമാകുകയാണ്.

Story highlights- Star magic funny skit