പൊലീസ് ഓഫീസറായി അരവിന്ദ് സ്വാമി- ശ്രദ്ധേയമായി ‘വണങ്കാമുടി’ ടീസർ

August 4, 2021

നവരസയിലൂടെ സംവിധാനത്തിലേക്ക് ചുവടുവയ്ക്കുകയാണ് നടൻ അരവിന്ദ് സ്വാമി. അതിനോടൊപ്പം തന്നെ അഭിനയത്തിലും താരം സജീവമാകുകയാണ്. വണങ്കാമുടി എന്ന ചിത്രത്തിലാണ് അരവിന്ദ് സ്വാമി അടുത്തതായി വേഷമിടുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസർ ശ്രദ്ധേയമാകുകയാണ്. സെൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരവിന്ദ് പൊലീസ് വേഷത്തിൽ മാസ്സ് ഹീറോ ആയി എത്തുന്നു.

സിനിമയിൽ ഋതിക സിംഗ്, ചാന്ദിനി തമിഴരസൻ, നന്ദിത ശ്വേത, ഗണേഷ് വെങ്കിട്ടരാമൻ, തമ്പി രാമയ്യ, ഹരീഷ് ഉത്തമൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സത്യസന്ധനായ ഒരു പോലീസുകാരനെ ചുറ്റിപ്പറ്റിയാണ് ആക്ഷൻ ചിത്രം ഒരുക്കിയിരിക്കുന്നത്.അരവിന്ദ് സ്വാമി തന്നെയാണ് ചിത്രത്തിന്റെ ടീസർ പങ്കുവെച്ചത്.

Read More: ‘ലിഗമെന്റ് പൊട്ടിയിട്ട് 21 വർഷം, ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നത്’- മമ്മൂട്ടി

സെൽവ സംവിധാനം ചെയ്ത വണങ്കാമുടിയിൽ അരവിന്ദ് സ്വാമിയും ഋതിക സിംഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമ്മനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. തീവ്രമായ ആക്ഷൻ സീക്വൻസുകളും പഞ്ച്‌ലൈനുകളും ഉള്ള ചിത്രമാണ് ഇത്.

Story highlights- vanangamudi teaser