ഏത്തപ്പഴം കഴിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ച യുവാവ്
വ്യത്യസ്ത മേഖലകളിലായി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലുള്ള ഒരു റെക്കോര്‍ഡിന്റെ കഥയാണ്. ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം കഴിച്ചുകൊണ്ട് ഒരു യുവാവ് സൃഷ്ടിച്ച റെക്കോര്‍ഡ്. പോഷകഗുണങ്ങളാല്‍ സമ്പന്നമാണ് നേന്ത്രപ്പഴം എന്ന് അറിയാമെങ്കിലും മിക്കവരും സാവധാനത്തിലാണ് പഴം കഴിക്കാറ്. എന്നാല്‍ വേഗത്തില്‍ പഴം കഴിച്ചാണ് ഈ യുവാവ് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചത്.
മൈക്ക് ജാക്ക് എന്നാണ് ഈ യുവാവിന്റെ പേര്. ഫുഡ് ചലഞ്ചുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനാണ് അദ്ദേഹം. എന്തായാലും ഒരു ഏത്തപ്പഴും പൂര്‍ണമായും കഴിച്ച് തീര്‍ക്കാന്‍ ഈ യുവാവ് എടുത്ത സമയം വെറും 37.782 സെക്കന്റ് ആണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലാണ് യുവാവിന്റെ പേര് കുറിക്കപ്പെട്ടത്.
Read more: ഈ കാമറാമാൻ ആള് ചില്ലറക്കാരനല്ല, തത്ത പകർത്തിയ ദൃശ്യങ്ങൾ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ, വിഡിയോ
ഈ നേന്ത്രപ്പഴം കഴിക്കലിന് പിന്നില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. കൈകള്‍ പിന്നില്‍ കെട്ടിയാണ് പഴം കഴിച്ചത്. അതായത് പഴത്തിന്റെ തൊലി കളഞ്ഞതുള്‍പ്പെടെ വായ് ഉപയോഗിച്ചാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ യുവാവിന്റെ പഴം കഴിക്കല്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
Story highlights: Vegan Speed Eating King Guinness World Records