കന്മദത്തിലെ മഞ്ജു വാര്യരെ അനുകരിച്ച് വൃദ്ധി വിശാല്‍; കുട്ടിത്താരത്തിന് സമൂഹമാധ്യമങ്ങളില്‍ കൈയടി

August 9, 2021
Vridhi Vishal imitating Manju Warriar's Kanmadam movie scene

വൃദ്ധി വിശാല്‍ എന്ന കൊച്ചുമിടുക്കിയുടെ പേര് പരിചിതമല്ലാത്തവര്‍ കുറവായിരിക്കും. മനോഹരമായി നൃത്തം ചെയ്ത് സൈബര്‍ ഇടങ്ങളില്‍ താരമായതാണ് ഈ കൊച്ചുമിടുക്കി. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലും വൃദ്ധിക്കുട്ടി അതിഥിയായെത്തിയിരുന്നു. പരിപാടിയില്‍ ഗംഭീര പ്രകടനമാണ് കുട്ടിത്താരം കാഴ്ചവെച്ചതും.

ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ് വൃദ്ധി വിശാലിന്റെ ഒരു വിഡിയോ. കന്മദം എന്ന സിനിമയിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ അനുകരിക്കുകയാണ് കുട്ടിത്താരം. ഭാവത്തിലും വേഷവിധാനത്തിലുമെല്ലാം കന്മദത്തിലെ ഭാനു എന്ന കഥാപാത്രത്തെ വൃദ്ധി വിശാല്‍ പുനഃരാവിഷ്‌കരിച്ചിരിക്കുന്നു. നിരവധിപ്പേരാണ് കുട്ടിത്താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. സാറാസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കും അരങ്ങേറ്റംകുറിച്ച മിടുക്കിയാണ് വൃദ്ധി വിശാല്‍.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിക്കുന്നതേയുള്ളൂ; ഈ ഡ്രാക്കുള ചിരിപ്പിച്ച് കൊല്ലും

ലോഹിതദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് കന്മദം. ചിത്രത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. 1998-ലാണ് ഈ ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മോഹന്‍ലാല്‍, ലാല്‍, മാള അരവിന്ദന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, കെ പി എ സി ലളിത, ശ്രീജ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി.

Story highlights: Vridhi Vishal imitating Manju Warriar’s Kanmadam movie scene