lakshya

പൊലീസ് ഓഫീസറായി ‘കുറ്റവും ശിക്ഷയും’ വിധിയ്ക്കാൻ ആസിഫ് അലി; ട്രെയ്‌ലർ

September 3, 2021

വെള്ളിത്തിരയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി ഹൃദയങ്ങളിൽ ഇടംനേടിയതാണ് ആസിഫ് അലി. താരം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രാജീവ് രവി സംവിധാനം നിർവഹിക്കുന്ന ചിത്രം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ആസിഫ് അലിയ്ക്ക് പുറമെ സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കൂടാതെ അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി.ആറാണ് നിര്‍മാണം. ഡോണ്‍ വിന്‍സെന്റാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Read also: യാത്രയ്ക്കിടെ ഉടമയെ നഷ്ടപ്പെട്ടു; നാളുകള്‍ക്ക് ശേഷം ദൂരങ്ങള്‍ താണ്ടി തിരികെ നടന്ന് ഉടമയ്ക്കരികിലെത്തിയ നായ

വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് ആസിഫ് അലി. തരാം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എല്ലാം ശരിയാകും എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് സംവിധാനം നിര്‍വഹിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാരിസ്, ഷെല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights; asif ali Kuttavum Shikshayum Trailer