ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യം; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി താരത്തിന്റെ കുട്ടിക്കാല ചിത്രം
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള വ്യത്യസ്തങ്ങളായ ചിത്രങ്ങളും പലപ്പോഴും ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ചിത്രമാണ്.
നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവൃത സുനിലിന്റേതാണ് ഈ കുട്ടിക്കാല ചിത്രം. ഈ താരത്തെ മനസ്സിലായെ എന്ന് അടിക്കുറിപ്പിനൊപ്പം സമൂഹമാധ്യമങ്ങളില്‍ പലയിടത്തും ഈ കുട്ടിക്കാല ചിത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. എന്നാല്‍ ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് രണ്ടാം വരവ് നടത്തുകയും ചെയ്തു.
Read more: ഗ്രീന്‍പീസില്‍ മായമുണ്ടോ എന്ന് കണ്ടെത്താം ഈ മാര്‍ഗത്തിലൂടെ: വിഡിയോ
രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.
തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.
Story highlights: Childhood photo of Samvritha Sunil viral in Social Media