ജോണ്സണ് മാഷ് ഈണം നല്‍കിയതില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനത്തെക്കുറിച്ച് സലീംകുമാര്‍; സുന്ദര സംഗീതം വയലിനില്‍ തീര്‍ത്ത് ഔസേപ്പച്ചനും
‘മഴ, ചായ, ജോണ്സണ് മാഷ് ആഹാ അന്തസ്സ്….’ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാന്റെ ഡയലോഗ് ആണ് ഇത്. വെറുമൊരു ഡയലോഗ് അല്ല മറിച്ച് പുതുതലമുറ പോലും ജോണ്സണ് മാഷിന്റെ സംഗീതത്തെ എത്രത്തോളം ഹൃദയത്തിലേറ്റുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാണ് ഈ വാക്കുകള്‍. ഈണങ്ങളുടെ തമ്പുരാനാണ് ജോണ്സണ് മാഷ്.
നിരവധി നിത്യ സുന്ദരമായ ഈണങ്ങള്‍ അദ്ദേഹം സംഗീതലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. ജോണ്സണ് മാഷ് ഈണം നല്കിയിട്ടുള്ളതില് വെച്ച് ഏറ്റവും പ്രിയപ്പെട്ട ഗാനത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സലീം കുമാര്‍. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഈണങ്ങളുടെ ഗന്ധര്വ്വന് എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ജോണ്സണ് മാഷിനെക്കുറിച്ച് സലീം കുമാര്‍ വാചാലനായത്.
അനുരാഗിണി…. എന്ന ഗാനമാണ് സലീം കുമാറിന് ഏറ്റവും പ്രിയപ്പെട്ടത്. സംഗീത സംവിധായകന് ഔസേപ്പച്ചന് ഈ നിത്യ സുന്ദര ഗാനം വയലിനില്‍ സൃഷ്ടിക്കുകയും ചെയ്തു. പൂവ്വച്ചല്‍ ഖാദറിന്റേതാണ് ഗാനത്തിലെ വരികള്‍. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. 1985-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഒരു കുടക്കീഴില് എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
Story highlights: Eenangalude Gandharvan Flowers TV