സമൂഹമാധ്യമങ്ങളില്‍ വൈറലായ ആന റോബോട്ടിന്റെ വിശേഷങ്ങള്‍
ആന പ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ഇന്നാട്ടില് ആനക്കഥകള്‍ക്കും പഞ്ഞമില്ല. സമൂഹമാധ്യമങ്ങള്‍ വൈറലായതോടെ ആനകളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വിഡിയോയുമെല്ലാം പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ ആകര്‍ഷിക്കുന്നതും ചില ആന വിശേഷങ്ങളാണ്.
ആന റോബോട്ട് ആണ് ഈ വിശേഷങ്ങളിലെ താരം. റോബോട്ട് ആണെങ്കിലും ഒരു ആനയുടെ മട്ടും ഭാവവുമെല്ലാം ഉണ്ട് ഈ ആന റോബോട്ടിനും. ദുബായിലേയ്ക്ക് യാത്രയാകാനുള്ള ഒരുക്കത്തിലാണ് നിലവില്‍ ആന റോബോട്ട്. ദുബായില്‍ സജീവമായ മ്മ്ടെ തൃശ്ശൂര്‍ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റാനാണ് ആന റോബോട്ട് കടല്‍ കടക്കാനൊരുങ്ങുന്നത്.
തുമ്പിക്കൈയും ചെവിയും വായയും കൊമ്പും എല്ലാം യഥാര്‍ത്ഥ ആനയ്ക്ക് സമമാണ്. അവയവങ്ങളെല്ലാം ചലിപ്പിക്കുകയും ചെയ്യും ഈ ആന റോബോട്ട്. ചാലക്കുടിയിലെ നാല് ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ആന റോബോട്ടിനെ നിര്‍മിച്ചെടുത്തത്. കാഴ്ചയില്‍ സാധരണ ആനയെ പോലെ തന്നെയാണ് ഈ റോബോട്ട് ആനകളും.
Read more: പ്രിയപ്പെട്ട കുതിരയ്ക്കും നായക്കും ഒപ്പം സഞ്ചാരം; ഈ എണ്‍പത്കാരിക്ക് പ്രായം വെറും നമ്പര്‍
യഥാര്‍ത്ഥ ആനകളുടെ വലിപ്പമുണ്ട് ഈ റോബോട്ട് ആനകള്‍ക്ക് എന്നതും കൗതുകം നിറയ്ക്കുന്നു. രണ്ട് കൊമ്പന് ആന റോബോട്ടുകളെയാണ് യുവാക്കള്‍ ചേര്‍ന്ന് നിര്‍മിച്ചത്. വാലും തുമ്പിക്കൈയും ചെവിയുമെല്ലാം ചലിപ്പിക്കുന്ന ഈ ആന റോബോട്ടുകള്‍ വെള്ളം വരെ ചീറ്റുന്നുണ്ട് എന്നതും ആകര്‍ഷണമാണ്.
പതിമൂന്ന് അടിയാണ് ആനയുടെ ഉയരം. വേണ്ടിവന്നാല്‍ ഈ ആന റോബോട്ടിന്റെ പുറത്തുകയറിയും ഇരിക്കാം. കപ്പല്‍ മാര്‍ഗമായിരിക്കും ആന റോബോട്ടുകളെ ദുബായില്‍ എത്തിക്കുക. പാര്‍ട്സുകളായി അഴിച്ചെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇവയെ നിര്‍മിച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ കൗതുകമായിരിക്കുകയാണ് ഈ ആന റോബോട്ടുകള്‍.
Story highlights: Elephant Robot Viral In Social Media