സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായി ഗഗനചാരി വരുന്നു

September 17, 2021
Gaganachari first look poster

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുന്‍പേ ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിയ്ക്കാറുണ്ട്. ഗഗനചാരി എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധ ആകര്‍ഷിക്കുന്നു. അനാര്‍ക്കലി മരിക്കാര്‍, ഗോകുല്‍ സുരേഷ്, ഗണേഷ് കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗഗനചാരി. കൗതുകം നിറയ്ക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും.

അരുണ്‍ ചന്ദു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സാജന്‍ ബേക്കറി എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഗഗനചാരി. സസയന്‍സ് ഫിക്ഷന്‍ മോക്കുമെന്ററി ചിത്രമായാണ് ഗഗനചാരി പ്രേക്ഷകരിലേക്കെത്തുന്നത്.

Read more: ദേ ഇവരാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് റീമേക്ക് ഒരുക്കിയ ചെറുപ്പക്കാര്‍; വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

അജിത്ത് വിനായക ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മണം. ശിവ സായിയും, അരുണ്‍ ചന്ദുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുര്‍ജിത്ത് എസ് പൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിന്‍ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്‍. വിഎഫ്എക്‌സിനും പ്രാധാന്യമുണ്ട് ചിത്രത്തിന്.

Story highlights: Gaganachari first look poster