രസകരമായ നൃത്തപ്രകടനവുമായി ഗോകുല്‍ സുരേഷ്; പിറന്നാള്‍ ദിനത്തില്‍ സ്പെഷ്യല്‍ വിഡിയോ പങ്കുവെച്ച് ഗഗനചാരി ടീം

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയ താരമാണ് ഗോകുല്‍ സുരേഷ്. പിറന്നാള്‍ നിറവിലാണ് താരം. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്്. പിറന്നാള്‍ ആശംസകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് വേറിട്ടൊരു പിറന്നാള്‍ ആശംസാ വിഡിയോ. താരം പ്രധാന കഥാപാത്രമായെത്തുന്ന ഗഗനചാരി എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഈ സ്പെഷ്യല്‍ വിഡിയോ തയാറാക്കിയിരിക്കുന്നത്.
രസകരമായ ഡിസ്കോ ഡാന്‍സ് ചെയ്യുന്ന ഗോകുല്‍ സുരേഷിനേയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുക. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഗോകുല്‍ സുരേഷിനൊപ്പം അനാര്‍ക്കലി മരിക്കാര്‍, ഗണേഷ് കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗഗനചാരി.
Read more: പാട്ടുകള്‍ പാടി ഗിന്നസ് നേട്ടം കൊയ്ത് ദുബായിലെ മലയാളി വിദ്യാര്‍ത്ഥിനി
അരുണ്‍ ചന്ദു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സാജന് ബേക്കറി എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഗഗനചാരി. സസയന്‍സ് ഫിക്ഷന്‍ മോക്കുമെന്ററി ചിത്രമായാണ് ഗഗനചാരി പ്രേക്ഷകരിലേക്കെത്തുന്നത്.
അജിത്ത് വിനായക പ്രൊഡക്ഷന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മണം. ശിവ സായിയും, അരുണ്‍ ചന്ദുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുര്‍ജിത്ത് എസ് പൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിന് വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്കിയ പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്. വിഎഫ്എക്സിനും പ്രാധാന്യമുണ്ട് ചിത്രത്തിന്.
Story highlights: Gaganachari team Birthday wishes to Gokul Suresh