രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 31,222 പേര്‍ക്ക്
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നാം തുടരേണ്ടിയരിക്കുന്നു.
രാജ്യത്ത് പ്രതിദിനം സ്ഥിരീകരിയ്ക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3,30,58,843 പേര്‍ക്ക് രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,92.864 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Read more: പ്രായം ആറ് വയസ്സ്; രണ്ടാം ലോകമഹായുദ്ധത്തില്‍ പോരാടിയ കുട്ടി സൈനികന്‍
കഴിഞ്ഞ ഒരു ദിവസത്തിനിടെ 290 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 4,41,042 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. ഇന്നലെ മാത്രം 42,942 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 3,22,24,937 പേരാണ് ആകെ രോഗമുക്തി നേടിയത്.
Story highlights: India reports 31,222 fresh Covid-19 cases