രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,875 പേര്‍ക്ക്
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,30,96,718 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,91,256 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 1.18 ശതമാനമാണ് നിലവില്‍ സജീവ രോഗികളുടെ എണ്ണം. ഇന്നലെ മാത്രം ഇന്ത്യയില്‍ 369 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 4,41,411 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.
Read more: ഉപേക്ഷിക്കപ്പെട്ട വാക്‌സിന്‍ കുപ്പികള്‍ക്കൊണ്ട് ഒരുക്കിയ അലങ്കാര വിളക്ക്: വൈറലായി ചിത്രങ്ങള്‍
രാജ്യത്തെ കൊവിഡ് മുക്തി നിരക്കിലും വര്‍ധനവുണ്ടായിട്ടുണ്ട്. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്. 3.22 കോടി ആളുകള്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 70.7 കോടി ഡോസ് വാക്‌സിന്‍ രാജ്യത്താകെ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്.
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന ദുരന്തമാരിക്ക് എതിരെ ലോകം പോരാട്ടം തുടങ്ങിയിട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ കരുത്തോടെ കൊവിഡിനെ ചെറുക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
Story highlights: India reports 37,875 daily new Covid cases and 369 deaths in 24 hours