കേന്ദ്ര കഥാപാത്രമായി ഇന്ദ്രന്‍സ് ‘വിത്തിന്‍ സെക്കന്റ്‌സ്’ ഒരുങ്ങുന്നു

September 2, 2021
Indrans New Movie Within Seconds

അഭിനയമികവു കൊണ്ട് പ്രേക്ഷക മനം കവര്‍ന്ന നടനാണ് ഇന്ദ്രന്‍സ്. അടുത്തിടെ താരത്തിന്റേതായി പ്രേക്ഷകരിലേക്കെത്തിയ #ഹോം എന്ന ചിത്രവും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നു. വിത്തിന്‍ സെക്കന്റ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടി. വിജേഷ് പി വിജയന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സുധീര്‍ കരമന, അലന്‍സിയര്‍, സെബിന്‍ സാബു, സരയൂ മോഹന്‍, സീമാ ജി നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ബോള്‍ എന്റര്‍ടെയെന്‍മെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: യാത്രയ്ക്കിടെ ഉടമയെ നഷ്ടപ്പെട്ടു; നാളുകള്‍ക്ക് ശേഷം ദൂരങ്ങള്‍ താണ്ടി തിരികെ നടന്ന് ഉടമയ്ക്കരികിലെത്തിയ നായ

1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന്‍ വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.

Story highlights: Indrans New Movie Within Seconds