സ്വീഡന് ചലച്ചിത്രമേളയില്‍ പുരസ്കാര നേട്ടവുമായി ‘ജോജി’

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ ചിത്രമാണ് ജോജി. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഫീച്ചര്‍ ഫിലിമായി ജോജി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധാനം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. അതിഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ചവയ്ക്കുന്നത്.
Read more: ടാക്സി കാറിന് മുകളില്‍ വിളഞ്ഞ പച്ചക്കറിത്തോട്ടം; ഇത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടം
ഫഹദ് ഫാസില്‍ ജോജി എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. ബാബുരാജ് ജോമോന് ആയും ജോജി മുണ്ടക്കയം ജെയ്സനായും ചിത്രത്തില്‍ എത്തുന്നു. മറ്റൊരു പ്രധാന കഥാപാത്രമായ പനച്ചേല്‍ കുട്ടപ്പനെ അവതരിപ്പിച്ചത് പി എന്‍ സണ്ണിയാണ്. ഉണ്ണിമായ ബിന്‍സി എന്ന കഥാപാത്രമായും ചിത്രത്തിലെത്തി. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ജോജി. ഒരു കുടുംബത്തില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.
Story highlights: Joji winner SIFF