മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ; മിന്നല്‍ മുരളിയെ പരിചയപ്പെടുത്തി സ്‌പെഷ്യല്‍ വിഡിയോ
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫാണ് മിന്നല്‍ മുരളിയുടെ സംവിധായകന്‍. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. ക്രിസ്മസിനോട് അനുബന്ധിച്ച് ഡിസംബര്‍ 24 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.
ശ്രദ്ധ നേടുകയാണ് നെറ്റ്ഫ്‌ളിക്‌സ് പങ്കുവെച്ച മിന്നല്‍ മുരളിയുടെ ഒരു സ്‌പെഷ്യല്‍ വിഡിയോ. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കൊപ്പം സംവിധായകന്‍ ബേസില്‍ ജോസഫിന്റെയും ടൊവിനോയുടേയും വാക്കുകളും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടുഡും എന്ന വെര്‍ച്വല്‍ ഫാന്‍ ഇവന്റിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ വിഡിയോ നെറ്റഫ്‌ളിക്‌സ് പങ്കുവെച്ചിരിക്കുന്നത്.
കഥ കേട്ടപ്പോള്‍ ഇതൊരു വലിയ സിനിമ ആയിരുന്നില്ലെന്നും എന്നാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ വലിയൊരു ചിത്രമായെന്നും ടൊവിനോ തോമസ് പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും മിന്നല്‍ മുരളി എന്നും താരം കൂട്ടിച്ചേര്‍ത്തു. ‘2018-ലാണ് ഈ ചിത്രത്തിന്റെ ആശയം മനസ്സില്‍ വരുന്നത്. സൂപ്പര്‍ ഹീറോ ജോണറില്‍ മലയാളത്തില്‍ സിനിമയൊരുക്കുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ നമുക്ക് ചെയ്യാന്‍ പറ്റില്ല എന്ന് കരുതുന്ന സിനിമ ചെയ്യുമ്പോഴാണ് ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടാകുന്നത്.’ സംവിധായകന്‍ ബേസില്‍ ജോസഫ് പറയുന്നു. മിന്നല്‍ മുരളിയിലെ എല്ലാ സീനുകളിലും സൂപ്പര്‍ ഹീറോ ഘടകം ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: പെണ്‍ മനസ്സുകളോട് ഇഴചേര്‍ത്ത് ഒരുക്കിയ ഹ്രസ്വചിത്രം; ശ്രദ്ധ നേടി ‘ലൈഫ് ഓണ്‍ ദ് റോക്‌സ്’
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒരുമിയ്ക്കുന്ന ചിത്രംകൂടിയാണ് ഇത്. മലാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. സോഫിയ പോള്‍ ആണ് നിര്‍മാണം. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്, തമിഴ് താരം ഗുരു സോമസുന്ദരം തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Minnal Murali Special Video Netflix India