പായ് വഞ്ചിയിൽ ഒറ്റയ്ക്കുള്ള യാത്ര; എൺപത്തിരണ്ടാം ദിനം അപകടത്തിൽ നട്ടെല്ല് ഒടിഞ്ഞു; നടുക്കടലിൽ രക്ഷയ്ക്കെത്തിയത് നാല് രാജ്യങ്ങൾ- മലയാളിയായ അഭിലാഷ് ടോമിയുടെ ഉള്ളുലയ്ക്കുന്ന അനുഭവം
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റി ശ്രദ്ധനേടിയ നാവികനാണ് മലയാളിയായ അഭിലാഷ് ടോമി. പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യൻ വംശജനുമാണ് അഭിലാഷ് ടോമി. അഞ്ചുമാസംകൊണ്ട് എവിടെയും നിർത്താതെ യാത്ര പൂർത്തിയാക്കിയ അഭിലാഷ് നാവികസേനയിൽ നിന്നും 24 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചിരുന്നു. കീർത്തിചക്ര, ടെൻസിംഗ് നോർഗേ പുരസ്കാരം എന്നിവയെല്ലാം നേടിയ അഭിലാഷ് ടോമി ഫ്ളവേഴ്സ് മൈജി ഒരുകോടിയിൽ മത്സരാർത്ഥിയായ എത്തിയപ്പോൾ പങ്കുവെച്ചത് ഉള്ളുതൊടുന്ന അനുഭവങ്ങളാണ്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു എന്നതുമാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രത്യേകത. വിജയകരമായ യാത്രയ്ക്ക് ശേഷം 2018ൽ അദ്ദേഹത്തിന് ഒരു അപകടവും സംഭവിച്ചിരുന്നു. 82 ദിവസങ്ങൾ പിന്നിട്ടപ്പോൾ ശക്തമായ കാറ്റിൽ പായ് വഞ്ചി ചെരിയുകയും അഭിലാഷ് ടോമിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.
Read More: കലയും ചിരിയും കൈകോർക്കുന്ന കോമഡി ഉത്സവത്തിന് കൊടിയേറ്റ്
നടുക്കടലിലെ അപകടത്തിൽ നട്ടെല്ല് നാലിടത്താണ് ഒടിഞ്ഞത്. എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിൽ സന്ദേശം അയക്കാനുള്ള സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്നും അഭിലാഷ് ടോമി പറയുന്നു. മാത്രമല്ല, നാല് രാജ്യങ്ങളാണ് അന്ന് അഭിലാഷിനെ രക്ഷിക്കാൻ എത്തിയത്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ സെർജന്റ്റ് റെസ്ക്യൂ ആയിരുന്നു അന്ന് അഭിലാഷ് ടോമിയ്ക്കായി നടന്നത്. അയർലൻഡ്, ഓസ്ട്രേലിയ, ഇന്ത്യ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് അഭിലാഷ് ടോമിയെ രക്ഷിക്കാൻ എത്തിയത്. ഉള്ളു തൊടുന്ന അനുഭവമാണ് അഭിലാഷ് ടോമി ഫ്ളവേഴ്സ് മൈജി ഒരുകോടിയിൽ പങ്കുവയ്ക്കുന്നത്.
Story highlights- Commander Abhilash Tomy flowers orukodi episode