‘സ്ലോ മോഷനിൽ ഓടുന്നത് വളരെ രസകരമാക്കിയതിനും എന്റെ അരുണായതിനും നന്ദി പ്രണവ്’- ദർശന രാജേന്ദ്രൻ

October 30, 2021

എല്ലാ മലയാളി സംഗീത പ്രേമികളും ഏതാനും ദിവസമായി ‘ഹൃദയം’ എന്ന ചിത്രത്തിലെ ‘ദർശന’ ഗാനം ഏറ്റെടുത്തിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഹേഷാം അബ്ദുൾ വഹാബ് ഒരുക്കിയ മനോഹരമായ ട്രാക്ക് എല്ലാ ഹൃദയങ്ങളും കീഴടക്കി മുന്നേറുകയാണ്. ഒപ്പം നടി ദർശന രാജേന്ദ്രന് സ്വന്തം പേരിലൊരു ഗാനവും കിട്ടി. പാട്ടിനു ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ദർശന രാജേന്ദ്രൻ.ഈ ഗാനം സമ്മാനിച്ച സംവിധായകനോടും സംഗീതസംവിധായകനോടും നന്ദി അറിയിക്കുകയാണ് നടി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റീലുകൾ, ചിത്രങ്ങൾ, ആഘോഷം, മീമുകൾ സംഭാഷണങ്ങൾ എന്നിവയെല്ലാം കണ്ട് ഞാൻ ചിരിച്ചു, വിനയാന്വിതയായി ..സൂപ്പർമാർക്കറ്റിലെ കുട്ടികൾ, എന്റെ യാത്രയിലുടനീളം ഈ പാട്ട് പാടിയ ഒരു ഓട്ടോ ഡ്രൈവർ, പഴയ സ്കൂൾ സുഹൃത്തുക്കൾ, എന്റെ കുടുംബം എന്നിവരെന്ന നിലയിൽ ‘ദർശന’ എന്റെ ദൈനംദിന ദിനചര്യയിൽ ഇടംപിടിച്ചു. ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്..ഈ സ്നേഹത്തിന് നന്ദി.

‘എനിക്ക് ഈ പാട്ട് തന്നതിന് വിനീതേട്ടനും ഹേഷാമിനും നന്ദി, സ്ലോ മോഷനിൽ ഓടുന്നത് വളരെ രസകരമാക്കിയതിന് നന്ദി പ്രണവ്, എന്റെ അരുൺ ആയതിന്.. ഒപ്പം ദർശനം സാധ്യമാക്കിയ അവിശ്വസനീയമായ ടീമിനും നന്ദി.’-ദർശന കുറിക്കുന്നു.

Read more: മനംകവർന്ന് ഷാഫി പാടി, ‘മായാനദി..’; ഒപ്പം ചേർന്ന് ഐശ്വര്യ ലക്ഷ്മിയും- വിഡിയോ

ദർശന എന്ന് തുടങ്ങുന്ന ഗാനം കോളേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. 15 ഗാനങ്ങളുണ്ടെന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

Story highlights- darshana about hridayam movie song