മനംകവർന്ന് ഷാഫി പാടി, ‘മായാനദി..’; ഒപ്പം ചേർന്ന് ഐശ്വര്യ ലക്ഷ്മിയും- വിഡിയോ

October 30, 2021

മനസിലെന്നും പ്രണയത്തിന്റെ കുളിർമഴ പൊഴിയ്ക്കുന്ന ഗാനങ്ങളുമായി ആസ്വാദക ഹൃദയങ്ങളിൽ ചേക്കേറിയ ഗായകനാണ് കൊല്ലം ഷാഫി. മാപ്പിളപ്പാട്ടിനെ ഹൃദയത്തോട് ചേർത്ത ഷാഫി ഇപ്പോൾ സ്റ്റാർ മാജിക് വേദിയിലെ പ്രിയ താരമാണ്. കൗണ്ടർ മേളത്തിനിടെ ഷാഫിയുടെ പാട്ടുകൂടി ചേരുമ്പോൾ ആഘോഷമാണ് ചിരിവേദിയിൽ. പുതിയ അതിഥികൾ സ്റ്റാർ മാജിക്കിൽ എത്തുമ്പോൾ ഷാഫിയുടെ പാട്ടാണ് അവരെ വരവേൽക്കുന്നത്. ഇപ്പോഴിതാ, ഐശ്വര്യ ലക്ഷ്മിയെയും പാട്ടിലൂടെ സ്വീകരിച്ചിരിക്കുകയാണ് ഗായകൻ.

ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിച്ച മായാനദി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് ഷാഫി ആലപിക്കുന്നത്. പ്രിയഗായകന്റെ ആലാപനത്തിനൊപ്പം നടിയും ചേരുന്നുണ്ട്. അതേസമയം, ഗായകനും നടനുമൊക്കെയായി ശ്രദ്ധിക്കപ്പെട്ടിരുന്ന കൊല്ലം ഷാഫി നീണ്ട ഇടവേളയ്ക്ക് ശേഷം സ്റ്റേജ് ഷോകളിൽ സജീവമാകുകയാണ്. ഇപ്പോൾ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് വിദേശത്താണ് അദ്ദേഹം. സൂഫിയും സുജാതയും, മരക്കാർ, അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളിൽ സൂഫി വാരികൾ എഴുതിയിരിക്കുന്നത് കൊല്ലം ഷാഫിയാണ്.

read More: ‘ശ്രുതി എപ്പോഴും അവളുടെ ഗഗനെ മിസ് ചെയ്യും’- വൈകാരികമായ കുറിപ്പുമായി അനുപമ പരമേശ്വരൻ

അതേസമയം, കൈനിറയെ ചിത്രങ്ങളുമായി സജീവമാകുകയാണ് നടി ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം നടി സജീവമാണ്. ഇപ്പോഴിതാ, ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. നടൻ ആര്യയുടെ നായികയായാണ് ഐശര്യ ലക്ഷ്മി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് സൂചന. 

Story highlights- kollam shafi and aiswarya lakshmi star magic episode