’34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ’- സുധീഷിന്റെ പുരസ്കാര നേട്ടത്തിൽ വൈകാരികമായ കുറിപ്പുമായി കുഞ്ചാക്കോ ബോബൻ
മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ സുധീഷ്. ഒട്ടേറെ ചിത്രങ്ങളിൽ സഹനടനായും നായകനായുമെല്ലാം സുധീഷ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാൽ, അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയത് ഇപ്പോഴാണ്. 34 വർഷത്തെ സിനിമാ ജീവിതത്തിനൊടുവിൽ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരമാണ് സുധീഷ് സ്വന്തമാക്കിയിരിക്കുന്നത്.
‘എന്നിവർ’, ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സുധീഷ് പുരസ്കാരാർഹനായത്. കരിയറിന്റെ തുടക്കം മുതൽ ഒന്നിച്ച് അഭിനയിച്ച് വളർന്ന സുഹൃത്തിന്റെ നേട്ടത്തിൽ ഏറ്റവുമധികം അഭിമാനം കൊള്ളുന്നത് കുഞ്ചാക്കോ ബോബനാണ്. കുഞ്ചാക്കോ ബോബന്റെ വാക്കുകൾ ശ്രദ്ധനേടുന്നു;
Read More: അസാധ്യ പ്രകടനം; നാഗവല്ലിയായി പാടിയും പകർന്നാടിയും ആൻ ബെൻസൺ- പാട്ടുവേദിയിൽ ഉയർന്ന കൈയടി
‘സുധീഷ്..ദി ആക്ടർ..നായകനായ എന്റെ ആദ്യ സിനിമ മുതൽ നിർമ്മാതാവെന്ന നിലയിൽ എന്റെ ആദ്യ സിനിമ വരെ… അനിയത്തിപ്രാവ് മുതൽ അഞ്ചാം പാതിരാ വരെയുള്ള എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു !! മലയാള ചലച്ചിത്രമേഖലയിൽ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയി എന്ന് എനിക്കറിയാം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിലെ അടുത്തവീട്ടിലെ പയ്യനായിരുന്ന പ്രിയ സുഹൃത്ത് , മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!! വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ്!’ കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.
Story highlights- kunchacko boban about sudheesh