വീണ്ടും ചില ലൊക്കേഷൻ കാഴ്ചകൾ- മീര ജാസ്മിനൊപ്പമുള്ള വിഡിയോ പങ്കുവെച്ച് ജയറാം

October 29, 2021

നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുകയാണ് താരം.സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങിവരവ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ മുൻപ് ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, ഷൂട്ടിങ്ങിനിടയിൽ മീര ജാസ്മിനും സത്യൻ അന്തിക്കാടിനും ഒപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ നായകനായ ജയറാം.

ക്യാമറയിൽ എന്തോ നോക്കുന്ന ജയറാമിനെയും മീര ജാസ്മിനെയുമാണ് വിഡിയോയിൽ കാണാനാകുക. ഒപ്പം സത്യൻ അന്തിക്കാടുമുണ്ട്. മടങ്ങിവരവിലും മാറ്റമൊന്നും ഇല്ല മീര ജാസ്മിനെന്ന് ആരാധകർ കമന്റ്റ് ചെയ്യുന്നുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നു എന്ന ക്യാപ്ഷനൊപ്പമാണ് ജയറാം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read More: ആകസ്മികമായി കണ്ടുമുട്ടിയ ആളെ മനസിലായോ?- ചിത്രം പങ്കുവെച്ച് ശോഭന

അതേസമയം, സത്യൻ അന്തിക്കാട് ചിത്രത്തിൽ ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ്, ശ്രീനിവാസൻ തുടങ്ങിയവരുമുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.

Story highlights- meera jasmine and jayaram loction video