ആകസ്മികമായി കണ്ടുമുട്ടിയ ആളെ മനസിലായോ?- ചിത്രം പങ്കുവെച്ച് ശോഭന

October 29, 2021

മലയാളികളുടെ മനസ്സിൽ എന്നും മായാത്ത കഥാപാത്രങ്ങളിലൂടെ സജീവമായിരിക്കുന്ന നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകി എന്നറിയപ്പെടാനാണ് ശോഭന ആഗ്രഹിക്കുന്നത്. സിനിമയിൽ നിന്നും മാറി വർഷങ്ങളായി കലാർപ്പണ എന്ന നൃത്തവിദ്യാലയവുമായി സജീവമാണ് ശോഭന. നൃത്തവുമായി ബന്ധപ്പെട്ട് ഒട്ടേറെ യാത്രകൾ നടത്താറുണ്ട് ശോഭന. ഇപ്പോഴിതാ, ചെന്നൈ എയർപോർട്ടിൽ വെച്ച് ഒരു പ്രിയ താരത്തെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി.

നിവിൻ പോളിയെയാണ് ശോഭന എയർപോർട്ടിൽ കണ്ടുമുട്ടിയത്. ആകസ്മികമായി കണ്ടുമുട്ടിയ ആളാരാണെന്നു ഊഹിക്കാമോ എന്ന ചോദ്യവുമായാണ് നിവിനൊപ്പമുള്ള ചിത്രം ശോഭന പങ്കുവെച്ചത്. നിവിൻ പോളിയാണ് സെൽഫി പകർത്തിയിരിക്കുന്നത്.

Read More: ‘യൂറോപ്പിലൂടെ കറങ്ങിനടക്കുന്ന യൂത്ത് പയ്യൻ’- ശ്രദ്ധനേടി മമ്മൂട്ടിയുടെ വിഡിയോ

നൃത്തമെന്നതിലുപരി ഒട്ടേറെ കലാരൂപങ്ങളിൽ നൈപുണ്യമുള്ള ആളാണ് ശോഭന. അവയെല്ലാം പ്രേക്ഷകരിലേക്ക് രസകരമായി എത്തിക്കാറുമുണ്ട് താരം. നർത്തകിയിൽ നിന്നും അഭിനയലോകത്തേക്ക് ചേക്കേറിയ താരമാണ് ശോഭന. ഒട്ടേറെ നൃത്ത വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ശോഭന പങ്കുവയ്ക്കാറുണ്ട്. കലാർപ്പണ എന്ന ഡാൻസ് സ്‌കൂളുമായി ചെന്നൈയിൽ തിരക്കിലാണ് നടി. അതിനിടയിലാണ് വിദ്യാർത്ഥികൾക്കും മറ്റു നൃത്താധ്യാപകർക്കും ഒപ്പം ശോഭന നൃത്ത വിഡിയോകൾ പങ്കുവയ്ക്കുന്നത്.

Story highlights- shobhana and nivin pauly selfie