വാളും കയ്യിലേന്തി മീര ജാസ്മിൻ; ഏതു സിനിമയിലെ രംഗമെന്ന് തിരഞ്ഞ് ആരാധകർ

ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. മീരയുടെ തിരിച്ചുവരവ് സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സെറ്റിൽ ആഘോഷവുമായിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് മീര ജാസിന്റെ ഏതാനും ലൊക്കേഷൻ ചിത്രങ്ങളാണ്. മീര ജാസ്മിൻ അഭിനയ ജീവിതം ആരംഭിച്ച സമയത്തുള്ള ചിത്രങ്ങളാണ് ഇത്.
ചെമ്പട്ടുടുത്ത് വാളേന്തിയ ലുക്കിലാണ് മീര ചിത്രങ്ങളിൽ ഉള്ളത്. ചിത്രത്തിൽ ലോഹിതദാസും മീര ജാസ്മിനോടൊപ്പം ഉണ്ട്. റിലീസ് ചെയ്ത ചിത്രങ്ങളിലൊന്നും മീര ഈ വേഷത്തിൽ എത്തിയിട്ടില്ലാത്തതിനാൽ ഏതാണ് ചിത്രം എന്ന് ആരാധകരും തിരഞ്ഞിരുന്നു. ചിത്രത്തിന് പിന്നിലെ കഥ പറയുകയാണ് ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ.
‘ലോഹിയേട്ടന്റെ നടക്കാതെ പോയ സിനിമയായിരുന്നു ചെമ്പട്ട്. മീരാ ജാസ്മിൻ പ്രധാന കഥാപാത്രമായി അഭിനയിച്ച സിനിമയായിരുന്നു, എന്തോ കാരണത്താൽ സിനിമ നടന്നില്ല. രണ്ട് ദിവസം കൊടുങ്ങല്ലൂർ ഉത്സവത്തിന് ഷൂട്ടിംഗ് നടന്നിരുന്നു. അന്ന് ഞാൻ ഫിലിമിൽ ആണ് ഫോട്ടോ എടുത്തത്. അന്നത്തെ ഫോട്ടോസ്’- ജയപ്രകാശ് കുറിക്കുന്നു.
Read More: ‘എസ്ര’യുടെ ബോളിവുഡ് റീമേക്കിൽ പൃഥ്വിരാജിന്റെ വേഷത്തിൽ ഇമ്രാൻ ഹാഷ്മി- ശ്രദ്ധനേടി ടീസർ
അതേസമയം, സത്യൻ അന്തിക്കാട് ചിത്രത്തിൽ ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ്, ശ്രീനിവാസൻ തുടങ്ങിയവരുമുണ്ട്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.
ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.
Story highlights- meera jasmine’s unreleased movie still